രാമപുരം: തപാല്‍ വകുപ്പ് കോട്ടയം ഡിവിഷന്റെ ആഭിമുഖ്യത്തില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ വിള ഇന്‍ഷുറന്‍സ് പദ്ധതിയായ പി.എം.എഫ്.ബി.വൈ.യില്‍ കര്‍ഷകരെ അംഗങ്ങളാകുന്നതിന് രാമപുരം ഗ്രാമപഞ്ചായത്ത് ഹാളില്‍ 26 ന് രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ മേള നടത്തും.
കപ്പയ്ക്ക് സെന്റിന് 15 രൂപയും, വാഴയ്ക്ക് സെന്റിന് 36 രൂപയും, നെല്ലിന് സെന്റിന് 6 രൂപ 40 പൈസ, ജാതിക്ക് സെന്റിന് 11 രൂപ, പൈനാപ്പിള്‍ സെന്റിന് 12 രൂപയുമാണ് പ്രീമിയം. കൃഷി നാശം, നഷ്ടം എന്നിവ സംഭവിച്ചാല്‍ കപ്പയ്ക്ക് ഏക്കറിന് 50000, വാഴയ്ക്ക് ഏക്കറിന് 120000, നെല്ലിന് 32000, ജാതിക്ക് 22000, പൈനാപ്പിള്‍ 24000 എന്നീ നിരക്കില്‍ ധനസഹായം ലഭിക്കും.
പദ്ധതിയില്‍ അംഗങ്ങളാകാന്‍ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, കരം അടച്ച രസീത് അല്ലെങ്കില്‍ പാട്ടച്ചീട്ട് എന്നിവ കൊണ്ടുവരണം. പദ്ധതിയില്‍ അംഗങ്ങളാകുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ആണ്. ഫോണ്‍ - 8281525215.
Also Read » ഫിലഡൽഫിയ-കേരള വിമാന സർവ്വീസുകൾക്കായി കേന്ദ്ര സർക്കാരിന് ഓർമ്മ ഇന്റർനാഷണലിന്റെ നിവേദനം
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.