രാമപുരം ഗവൺമെൻറ് ഹോസ്പിറ്റലിൽ ഡോക്ടറുടെ അഭാവം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: യൂത്ത് കോൺഗ്രസ്

Avatar
Web Team | 18-06-2022

680-1655547769-img-20220618-wa0049-1655547555511-1655547759023

ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിൻറെ കീഴിൽ പ്രവർത്തിക്കുന്ന രാമപുരം ഗവൺമെൻറ് ഹോസ്പിറ്റലിൽ ഡോക്ടർമാരുടെ അഭാവം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു എന്ന ആരോപണവുമായി യൂത്ത് കോൺഗ്രസ് രാമപുരം മണ്ഡലം കമ്മിറ്റിരംഗത്ത്.
ദിവസവും ഇരുന്നൂറിലധികം രോഗികൾ വരുന്ന ആശുപത്രിയിൽ പലപ്പോഴും ഒരു ഡോക്ടറുടെ സേവനം മാത്രമേ ഉണ്ടാകാറുള്ളൂ. 50 രോഗികൾക്ക് ഒരു ഡോക്ടർ ഗവൺമെൻറ് നിർദ്ദേശം ഒരിക്കൽ പോലും ഇവിടെ പാലിക്കപ്പെടുന്നില്ല എന്ന് യൂത്ത് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.

സ്ഥലം മാറിപ്പോയ ഡോക്ടർക്കു പകരം വന്ന ഡോക്ടർ തുടർച്ചയായ രണ്ടാം ആഴ്ചയും ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. ഭരണകക്ഷി യൂണിയൻ നേതാവാണ് എന്ന് ആനുകൂല്യത്തിലാണ് ഡോക്ടർ രാമപുരത്ത് എത്താതെ തുടരുന്നതെന്നും ആരോപണം ഉയരുന്നുണ്ട്.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

നൂറുകണക്കിന് രോഗികളുടെ ആശ്രയമായ ആതുരാലയം നാഥനില്ലാക്കളരിയായി എന്നാണ് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നത്
രോഗികളുടെ കിടത്തി ചികിത്സ ആരംഭിക്കണമെന്ന ജനങ്ങളുടെ കാലങ്ങൾ ആയിട്ടുള്ള ആവശ്യത്തോടും അധികൃതർ നിഷേധാത്മകമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ചീഫ് മെഡിക്കൽ ഓഫീസർ ജനങ്ങളോട് മോശമായി പെരുമാറുന്നതായും, ഒരു ഡോക്ടർ എങ്ങനെ ആകരുത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ചീഫ് മെഡിക്കൽ ഓഫീസർ എന്നും ആരോപിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അലംഭാവമാണ് ആശുപത്രിയുടെ പ്രവർത്തനം ഇത്രയും പരിതാപകരമാകിയെതന്നു യൂത്ത് കോൺഗ്രസ് ആരോപിച്ചു. രാമപുരം പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടത് മൂലം കേരള കോൺഗ്രസ് നേതാക്കൾക്കുള്ള പകയാണ് ഈ ആശുപത്രിയുടെ ദുർഗതിക്ക് കാരണമെന്നാണ് യൂത്ത് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അധികാരികളെ തിരുത്തുവാൻ തീവ്രമായ സമര പരിപാടികളിലേക്ക് കടക്കുമെന്നും യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.


Also Read » രാമപുരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഡോക്ടറെ നിയമിച്ചു; ഡോക്ടറുടെ ശമ്പളം ഗ്രാമപഞ്ചായത്ത് നൽകും.


Also Read » കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി ഗോവ ഗവർണറെ കണ്ടത് വിവാദമാക്കുന്നത് യുഡിഎഫിന്റെ രാഷ്ട്രീയ അൽപത്വം -യൂത്ത് ഫ്രണ്ട് (എം) കോട്ടയം ജില്ലാ കമ്മിറ്റിComment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.62 MB / This page was generated in 0.0949 seconds.