രാമപുരം ഗ്രാമപഞ്ചായത്തിലെ കുന്നത്തേൽ കോളനി നിവാസികളുടെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി കുന്നത്തേൽ കുടിവെള്ളപദ്ധതി നടപ്പിലാക്കുമെന്ന് ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണ്‍ പുതിയിടത്തുചാലില്‍ അറിയിച്ചു.
പദ്ധതി നടപ്പില്‍ വരുത്തുന്നതിനായി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ പണം വകയിരുത്തിയിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ജെയ്മോന് തോമസ് മുടയാരത്ത് പദ്ധതിക്ക് പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഈ പദ്ധതി നടപ്പില്‍ വരുന്നതോടെ കുന്നത്തേല്‍ ഭാഗത്തുള്ള ഇരുപത്തഞ്ചോളം കുടുംബങ്ങളുടെ കുടിവെള്ളക്ഷാമം പരിഹരിക്കാനാകും.
ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി കൂടുതല്‍ ചെറുകിട പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
Also Read » ഭരണ സമിതി അംഗങ്ങൾ പ്രതിപക്ഷ ഹത്യ വെടിയണം: ലാലിച്ചൻ ജോർജ്ജ്
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.