വിലക്കയറ്റവും കോവിഡ് മഹാമാരിയും മൂലം സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളം തെറ്റി നില്ക്കുന്ന ഈ സാഹചര്യത്തിൽ രാമപുരംകാർക്ക് ആശ്വാസമായി ടൗണിൽ കുടുംബശ്രീ അംഗങ്ങൾ നടത്തുന്ന ജനകീയ ഹോട്ടൽ പ്രവർത്തനമാരംഭിച്ചു. രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷൈനി സന്തോഷ് ഹോട്ടലിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീ. ജോഷി കുമ്പളത്ത്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മാനേജ് ചീങ്കല്ലേൽ എന്നിവർ സന്നിഹിതരായിരുന്നു.
ഇരുപത് രൂപയ്ക്ക് വയറു നിറയെ ഒരു നേരത്തെ ആഹാരം വിളമ്പുന്ന ഈ ജനകീയ സംരംഭം കേരളത്തിലുടനീളം വൻ വിജയമായി പ്രവർത്തിച്ചു വരികയാണ്.
നേരത്തെ വെള്ളിലാപ്പിള്ളി യു പി സ്കൂളിനു എതിർ വശത്ത് ആരംഭിച്ച ഹോട്ടൽ ജനങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ ടൗണിനു മധ്യഭാഗത്തായി പഴയ പാലസ് ഹോട്ടൽ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലേക്ക് മാറ്റിയാണ് ഇന്ന് ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. » ഹോട്ടലിന്റെ ലൊക്കേഷൻ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.