പഞ്ചായത്തിൽ സൗജന്യ കിറ്റുകളും പഠനോപകരണങ്ങളും വിതരണം ചെയ്ത് കെ എസ് യു പാലാ നിയോജകമണ്ഡലം കമ്മിറ്റി

Avatar
Web Team | 17-06-2021

470-1623920858-ksu-copy-800x600

കോവിഡ് 19 മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ആശ്വാസമായി കെ എസ് യു പാലാ നിയോജകമണ്ഡലം കമ്മിറ്റി. രാമപുരം പഞ്ചായത്തിലെ നിർധന കുടുംബങ്ങളിലെ 50 ഓളം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ 'സഹപാഠിക്കൊരു കൈത്താങ്ങ് ' എന്ന പേരിൽ വീടുകളിൽ എത്തിച്ചു നൽകി. അതോടൊപ്പം തന്നെ കോവിഡ് പോസിറ്റീവ് ആയ വീടുകളിലും ലോക്ഡൗണിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളിലും സൗജന്യമായി ഭക്ഷ്യകിറ്റുകളും എത്തിച്ചുനൽകി.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കെ എസ് യു പാലാ നിയോജകമണ്ഡലം പ്രസിഡന്റ് അനീഷ് അഗസ്റ്റിന്റെ നേതൃത്വത്തിലാണ് ഈ സഹായഹസ്തം. തുടർച്ചയായി രണ്ടു ദിവസങ്ങളിൽ കിറ്റുകൾ നല്കാൻ സാധിച്ചെന്നും, ഓൺലൈൻ പഠനത്തിനു ബുദ്ധിമുട്ട് നേരിടുന്ന വിദ്യാർത്ഥികൾക്ക് അതിനുള്ള സൗകര്യങ്ങൾ ഒരുക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും അനീഷ്‌ വ്യക്തമാക്കി.


Also Read » അഭിമാനമായി ഗോപിക ഉദയൻ; കെ എ എസ് മൂന്നാം റാങ്ക് രാമപുരംകാരിക്ക്


Also Read » ജില്ലയിൽ കനത്ത മഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും ( ഒക്ടോബർ 20, 21 ) ഓറഞ്ച് അലേർട്ട്Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.63 MB / This page was generated in 0.0141 seconds.