പാലാ കെ. എസ്. ആർ. ടി. സി കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം ഏപ്രിൽ 1 ന്

Avatar
Web Team | 27-03-2022

587-1648383019-ksrtc-palai-worldorg

നിര്‍മ്മാണം പൂര്‍ത്തീകരിച്ച പാലാ കെ. എസ്. ആർ. ടി. സി കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം ഏപ്രില്‍ 1 ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു നിര്‍വ്വഹിക്കും.

കെ. എം മാണിയുടെ 2014-15 വര്‍ഷത്തെ ആസ്തി വികസനഫണ്ടില്‍ നിന്നും അനുവദിച്ച 5 കോടി രൂപ വിനിയോഗിച്ചാണ് രണ്ട് നിലകളിലായി കെട്ടിട സമുച്ചയം പൂര്‍ത്തീകരിച്ചിരിക്കുന്നത്. കെ. എം മാണി ധനകാര്യമന്ത്രി ആയിരിക്കെ കെ. എസ്. ആര്‍. ടി. സി ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മിക്കുന്നതിന് 20 കോടി രൂപയ്ക്കുള്ള പദ്ധതിയാണ് തയ്യാറാക്കിയിരുന്നത്.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

രണ്ട് ഘട്ടങ്ങളിലായി വിഭാവനം ചെയ്തിരുന്ന പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. താഴത്തെ നിലയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച 20 മുറികള്‍ ഉദ്ഘാടന ശേഷം ലേലം ചെയ്ത് നല്‍കും. മുറികള്‍ ലേലം കൊള്ളുന്നതിന് നിരവധി അന്വേഷണങ്ങള്‍ വരുന്നതായി കെ. എസ്. ആര്‍. ടി. സി അധികൃതര്‍ പറഞ്ഞു.

സ്ത്രീകള്‍ക്കും, പുരുഷന്മാര്‍ക്കുമായി ടോയിലറ്റ് കോംപ്ലക്‌സുകള്‍ താഴത്തെ നിലയില്‍ ക്രമീകരിച്ചിട്ടുണ്ട്. സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി പ്രത്യേക പേ ആന്റ് പാര്‍ക്ക് സംവിധാനവും തയ്യാറാക്കിയിട്ടുണ്ട്. മുകള്‍ നിലയിലേക്ക് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് മാറ്റി സ്ഥാപിച്ച് ബാക്കി ഭാഗം ലേലം ചെയ്ത് നല്‍കുന്നതിനുളള പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.61 MB / This page was generated in 0.0148 seconds.