പാലാ ഡിപ്പോയിലെ കെ.എസ്.ആര്.ടി.സി. ജീവനക്കാര്ക്ക് രാമപുരത്ത് വച്ച് ക്രൂരമര്ദ്ദനം

Avatar
വിശ്വൻ രാമപുരം | 09-06-2022

627-1654790063-fb-img-1654790010309

പാലാ ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് രാമപുരത്ത് വച്ച് ക്രൂരമര്‍ദ്ദനം - ബസ് മുണ്ടക്കയത്തുനിന്ന് കൊന്നക്കാടിന് പോവുകയായിരുന്നു

രാമപുരം: മുണ്ടക്കയത്തു നിന്നും കൊന്നക്കാട്ടേയ്ക്ക് സര്‍വ്വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ ഫാസ്റ്റ് ബസിലെ കണ്ടക്ടര്‍ക്കും, ഡ്രൈവര്‍ക്കും മര്‍ദനമേറ്റു. രാമപുരത്തിന് സമീപം മരങ്ങാട്ടില്‍ വച്ചാണ് 2 പേര്‍ ചേര്‍ന്ന് ഇവരെ മര്‍ദ്ദിച്ചത്.

627-1654790050-fb-img-1654790029153


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കെ.എസ്.ആര്‍.ടി.സി. ബസ് സ്വകാര്യ ബസിന് സൈഡ് കൊടുക്കുവാനായി റോഡിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് സൈഡിലേയ്ക്ക് കണ്ടക്ടര്‍ മാറ്റിവച്ചതാണ് പ്രകോപനത്തിന് കാരണം. കണ്ടക്ടറായ എറണാകുളം പള്ളുരുത്തി ആലോത്ത് സ്വദേശി ബാദുഷ(41)യെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച ഡ്രൈവര്‍ മീനച്ചില്‍ പടിഞ്ഞാറേമുറിയില്‍ ബാബു തോമസിനും മര്‍ദനമേറ്റു. ബസിനുള്ളില്‍ കയറിയ പ്രതികള്‍ കണ്ടക്ടറെ പുറത്തേയ്ക്ക് വലിച്ചിറക്കിയാണ് ക്രൂരമായി മര്‍ദിച്ചത്.

പരിക്കേറ്റ കണ്ടക്ടറെ പാലാ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളായ തിരുമാറാടി കൂടത്തിനാല്‍ സാന്റോ(30), രാമപുരം അര്‍ത്തിയില്‍ അമല്‍(28) എന്നിവരെ രാമപുരം പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് 5.45 നാണ് അക്രമണം നടന്നത്. ബൈക്ക് യാത്രക്കാരനും സുഹൃത്തും ചേര്‍ന്ന് റോഡിന് സമീപം നിന്നു മദ്യപിക്കുകയായിരുന്നുവെന്ന് മര്‍ദനമേറ്റ ഡ്രൈവറും, യാത്രക്കാരും പറഞ്ഞു.

രാമപുരം സി.ഐ. രാജേഷ്, എസ്.ഐ.മാരായ രാജപ്പന്‍, ബാബു, കോണ്‍സ്റ്റബിള്‍ ബിജോ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പാലാ ഡിപ്പോയില്‍ നിന്നും മറ്റൊരു ബസില്‍ യാത്രക്കാരെ കയറ്റി സര്‍വീസ് തുടര്‍ന്നു.


Also Read » വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ എൻ എസ് എസ് യൂണിറ്റ് രക്തദാന ക്യാമ്പ് നടത്തി


Also Read » ബജറ്റ് ടൂറിസം യാത്ര ഒരുക്കി പാലാ കെ എസ് ആർ ടി സി



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.62 MB / This page was generated in 0.1089 seconds.