കെആർടിഎ സംസ്ഥാന പഠന ക്യാമ്പ് ഭരണങ്ങാനം ഓശന മൗണ്ടിൽ ആരംഭിച്ചു

Avatar
M R Raju Ramapuram | 11-06-2022

641-1654974253-screenshot-20220611-205956-2

പാലാ: കെആർടിഎ ദ്വിദിന സംസ്ഥാന പഠന ക്യാമ്പ് ഭരണങ്ങാനം ഓശന മൗണ്ടിൽ
ആരംഭിച്ചു. സിഐടിയു അഖിലേന്ത്യാ വർക്കിംങ് കമ്മിറ്റിയംഗം എ വി റസ്സൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ്‌ ആർ സുനിത അധ്യക്ഷയായി.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

തൊഴിൽ സുരക്ഷിതത്വത്തിൽ സംഘടനകളുടെ പ്രാധാന്യം എന്ന വിഷയത്തിൽ സിഐടിയു ജില്ലാ ജോയിൻ്റ് സെക്രട്ടറി അഡ്വ. കെ അനിൽകുമാർ ക്ലാസ് നയിച്ചു. ലാലിച്ചൻ ജോർജ്, സജേഷ് ശശി, ടി ആർ വേണുഗോപാൽ, കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡൻ്റ് സി സി വിനോദ്, കെആർടിഎ സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ വിനോദൻ, സംസ്ഥാന സെക്രട്ടറിമാരായ എൽദോ പി ജോൺ, എസ് കൃഷ്ണകുമാരി, വി സജിൻ കുമാർ, വൈസ് പ്രസിഡൻ്റുമാരായ കെ എസ് ബിനുകുമാർ, കെ സിന്ദു, ട്രഷറർ ബി ഗിരീശൻ, നിർവഹക സമിതി അംഗങ്ങളായ ജെസിയമ്മ ആൻ്റണി, എൻ എസ് ധന്യ, എസ് എൽ അനീഷ്, എ അരുൺ, ശ്രുതീഷ് എം ജോൺ എന്നിവർ സംസാരിച്ചു.

ഞായർ രാവിലെ 10ന് ഭിന്നശേഷി സൗഹൃദ കേരളം: പൊതു സമൂഹത്തിന്റെ കാഴ്ചപ്പാടും സ്പെഷ്യൽ എഡ്യൂക്കേറ്റർമാരും' എന്ന വിഷയത്തിൽ സംസ്ഥാന ഭിന്നശേഷി ഉപദേശക സമിതി അംഗം ക്ലാസ് നയിക്കും. സംഘടനാ രേഖ അവതരണം, പൊതു ചർച്ച, ക്രോഡീകരണം എന്നിവയോടെ ക്യാമ്പ് ഞായറാഴ്ച വൈകിട്ട് സമാപിക്കും. പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പരിശീലനം നൽകുന്ന 2860 സ്പെഷ്യൽ എഡ്യുക്കേറ്റർമാരുടെ ഏക സംഘടനയാണ് കെആർടിഎ.


Also Read » ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ രണ്ടുകോടി പതിനേഴ് ലക്ഷം രൂപയുടെ പദ്ധതികൾ നടപ്പിലാക്കും: രാജേഷ് വാളിപ്ലാക്കൽ


Also Read » ഏഴാച്ചേരിയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.0812 seconds.