ഈരാറ്റുപേട്ട: കേരള പുലയർ മഹാസഭ പൂഞ്ഞാർ യൂണിയൻ ശാഖകളുടെ നേതൃയോഗം ജൂൺ മാസം 26 രാവിലെ 10 ന് ഈരാറ്റുപേട്ട വ്യാപാരി വ്യവസായി ഏകോപന സമിതി ഹാളിൽ നടക്കും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും കോട്ടയം ജില്ലയുടെ ചുമതക്കാരനുമായ എൻ ബിജു ഉദ്ഘാടനം ചെയ്യും.
യൂണിയൻ പ്രസിഡന്റ് വിമൽ വഴിക്കടവ്
അദ്ധ്യക്ഷത വഹിക്കും.
സ്റ്റേറ്റ് കമ്മറ്റി അംഗവും യൂണിയൻ ഇൻചാർജുമായ മനോജ് കൊട്ടാരം,
പഞ്ചമി സംസ്ഥാന കമ്മിറ്റി അംഗം ഉഷ അനിൽകുമാർ എന്നിവർ സംസാരിക്കും. യോഗത്തിൽ യൂണിയനിലെ മുഴുവൻ ശാഖകളിലേയും കമ്മറ്റി അംഗങ്ങൾ, തെരെഞ്ഞെക്കപ്പെട്ട പഞ്ചമി യൂണിറ്റ് ഭാരവാഹികൾ, ബ്രിഗേഡ്, മീഡിയ അംഗങ്ങൾ എന്നിവർ പങ്കെടുക്കുമെന്ന്
യൂണിയൻ സെക്രട്ടറി സജി കടനാട് അറിയിച്ചു.
Also Read » നവംബർ ഒന്നിന് കോട്ടയത്ത് നടക്കുന്ന കെ പി എം എസ് ന്റെ അവകാശ പ്രഖ്യാപനം ഭൂസമരങ്ങളുടെ പ്രതിഛായമാറ്റും: എൻ ബിജു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.