കോട്ടമലയും,കിഴതിരിയും ഇപ്പൊ കുന്നപ്പള്ളി മലയും !! രാമപുരം പാറ മടകളുടെ കേന്ദ്രമാകുന്നുവോ ?

Avatar
Web Team | 24-01-2021

കോട്ടമല പാറമട സമരത്തിന്റെ മണ്ണ് ഇപ്പോൾ പാറമട ലോബിയ്ക്ക് വളക്കൂറുള്ള മണ്ണായി എന്ന് വേണം കരുതാൻ. കോട്ടമലയും കിഴതിരിയും ഒടുവിൽ കുന്നപ്പള്ളി മലയും സ്ഫോടക ശബ്ദം കേട്ട് ഉണരുന്ന കാലം അടുത്ത് എത്തി.

പാറമട ഉയർത്തുന്ന പരിസ്ഥിതി പ്രശ്നങ്ങൾ എന്തൊക്കെ എന്നറിയാൻ നമ്മുക്ക് അധിക ദൂരം ഒന്നും പോകണ്ട. ഒന്നിലധികം മടകൾ അടുത്ത് പ്രവർത്തിക്കുന്ന പൂവക്കുളം എന്ന പഴയ സുന്ദര ഗ്രാമം ഇന്ന് പൊടി പിടിപ്പിച്ച ആത്മാവ് നഷ്ടപെട്ട ഒരു നാടാണ്.പാറമട ഉയർത്തുന്ന പരിസ്ഥിതി പ്രശ്നങൾ കഴിഞ്ഞ മഴക്കാലത്ത് നീറന്താനം തോട്ടിലെ വെള്ളം കണ്ടവർ മറക്കാൻ വഴിയില്ല.പാറപ്പൊടി കലർന്ന തോട്ടിലെ വെള്ളം ഒരു ദുരിത കാഴ്ചയായി രാമപുരംകാർ കണ്ടതാണ് ..

ശ്വസകോശ സംബന്ധിയായ രോഗങ്ങൾ , ഭൗമജല മലിനീകരണം ഇതൊക്കെ ഒരു നമ്മുടെ നാടിന് വേണോ എന്ന് ഓരോ രാമപുരംകാരനും ആലോചിക്കണം.

കുന്നപ്പള്ളി പാറമടയിൽ ഭരണപക്ഷത്തിലും പ്രതിപക്ഷത്തിലും പെട്ട പല നേതാക്കൾക്കും ഒരുപോലെ ഷെയർ ഉണ്ടെന്നാണ് കേൾവി. വരത്തന്മാർക്ക് നാട് മുടിപ്പിക്കാൻ കൊടുക്കില്ല എന്ന വാശികൊണ്ടാവണം രാമപുരത്തെ ചിലർ തന്നെ കുന്നപ്പള്ളി മല നശിപ്പിക്കാൻ മുന്നിട്ടിറങ്ങിയത് ..


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

പാറമട വിരുദ്ധത പറഞ്ഞു വോട്ട് മേടിച്ച ഇപ്പോഴത്തെ ഭരണ സമിതി ആ പ്രഖ്യാപനം വാക്കുകളിലൊതുക്കാതെ പ്രവൃത്തിയിൽ കൊണ്ടുവരാനുള്ള ആർജവം കാണിക്കും എന്ന പ്രതീക്ഷയിലാണ് ജനം.

സ്വാർത്ഥ താല്പര്യങ്ങൾക്കായി നാടിന്റെ വിഭവങ്ങളും പ്രകൃതിയേയും നശിപ്പിക്കുന്ന ശക്തികളെ നാം എന്ത് വില കൊടുത്തും തടയേണ്ടതാണ്. കോട്ടമലയിൽ കണ്ടതുപോലെ ജനകീയ മുന്നേറ്റങ്ങൾ ഇനിയും ആവർത്തിക്കാൻ ഇന്നാട്ടിലെ ജനങ്ങൾ സദാ ജാഗരൂകരാണ്. പ്രകൃതിയുടെ ഉദരം തുരക്കാനുള്ള ഏതു ശ്രമങ്ങളെയും കൂട്ടുകെട്ടുകളെയും കക്ഷി രാഷ്ട്രീയ ഭേദമന്യേ നാം ഒറ്റപ്പെടുത്തിയേ തീരു.

നമ്മൾ ആരും തന്നെ കവളപ്പാറ ഉരുൾപൊട്ടൽ മറന്നിട്ടുണ്ടാവില്ല എന്നാൽ കവലപ്പാറയുടെ 10 കിലോമീറ്റർ ചുറ്റളവിൽ മുപ്പത്തിമൂന്നോളം പാറമടകൾ പ്രവർത്തിച്ചിരുന്ന കാര്യം നമ്മളിൽ എത്ര പേർക്ക് അറിയാം ?

59 പേർ മരിച്ച കവളപ്പാറ ഉരുൾപൊട്ടൽ രാമപുരത്തിന് നൽകുന്ന ഒരുപാഠമുണ്ട് ...പ്രകൃതിയുമായി മനുഷ്യൻ എപ്പോഴൊക്കെ ഏറ്റുമുട്ടിയിട്ടുണ്ടോ അപ്പോഴൊക്കെ മനുഷ്യജീവന് പൊലിഞ്ഞിട്ടുണ്ട് ..


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 5 / Total Memory Used : 0.62 MB / This page was generated in 0.0085 seconds.