കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാമപുരം ഗവണ്മെന്റ് ആശുപത്രിയിലേയ്ക്ക് ആവശ്യമായ ഗ്ലൗസുകളും മറ്റ് അനുബന്ധ ഉപകരണ സാധനങ്ങളും വാങ്ങി നല്കി. കെ. വി. വി. ഈ. എസ്. യൂണിറ്റ് ജനറൽ സെക്രട്ടറി സജി മിറ്റത്താനി ഹെൽത്ത് സൂപ്രണ്ട് ജോയ് ജോസഫിനു ഉപകരണങ്ങൾ കൈമാറി.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബൈജു ജോൺ പുതിയിടത്തുചാലിൽ, ബെന്നി ആനത്താറയ്ക്കൽ, ജോർജ് ജോസഫ് കുരിശുമ്മൂട്ടിൽ, എം.എ.ജോസ് മണക്കാട്ടുമറ്റം, തോമസ് മാടപ്പാട്ട് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
Also Read » ഭരണ സമിതി അംഗങ്ങൾ പ്രതിപക്ഷ ഹത്യ വെടിയണം: ലാലിച്ചൻ ജോർജ്ജ്
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.