സ്ത്രീകൾ ശ്രദ്ധിക്കുക; നിർഭയം കൂടെയുണ്ട്

Avatar
Web Team | 10-02-2021

301-1612976468-512x512bb

സ്ത്രീ സുരക്ഷയ്ക്കായി 'നിർഭയം' മൊബൈല്‍ ആപ്പുമായി കേരള പോലീസ്. ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഈ മൊബൈല്‍ ആപ്പ് മുഖേന അടിയന്തര സന്ദേശങ്ങള്‍ വളരെ പെട്ടെന്നുതന്നെ പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെടുത്താന്‍ കഴിയും.

ഈ ആപ്പിലെ ഹെല്‍പ്പ് എന്ന ബട്ടണ്‍ അഞ്ചു സെക്കന്‍റ് അമര്‍ത്തിപ്പിടിച്ചാല്‍ അതുപയോഗിക്കുന്ന ആളുടെ ലൊക്കേഷന്‍ ഏറ്റവും അടുത്തുള്ള പൊലീസ് കണ്‍ട്രോള്‍ റൂമിലോ പൊലീസ് സ്റ്റേഷനിലോ ലഭിക്കുന്ന വിധത്തിലാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.

സന്ദേശവും ലൊക്കേഷനും ഏറ്റവും അടുത്തുള്ള പൊലീസ് ഉദ്യോഗസ്ഥനും ഉടനടി ലഭിക്കുന്നു എന്നതാണ് ഇതിന്‍റെ പ്രത്യേകത. അതിനാല്‍ അക്രമത്തിനിരയായ വനിതക്ക് പെട്ടെന്നു തന്നെ പൊലീസ് സഹായം ലഭ്യമാക്കാന്‍ കഴിയും. ഇന്‍റര്‍നെറ്റ് കവറേജ് ഇല്ലാതെതന്നെ ഈ ആപ്പ് മുഖേന സന്ദേശങ്ങളും ലൊക്കേഷനും പൊലീസുമായി പങ്കുവയ്ക്കാം.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

Facebook Post loading .. 👇 👇

ടെക്സ്റ്റ്, ശബ്ദസന്ദേശം, ഫോട്ടോ, വീഡിയോ എന്നീ മാര്‍ഗങ്ങളിലൂടെ അക്രമിയുടെ ശ്രദ്ധയില്‍പ്പെടാതെ തന്നെ പൊലീസിനെ ബന്ധപ്പെടാനും ഈ ആപ്പ് ഉപകരിക്കും. അക്രമിയെ തിരിച്ചറിയാന്‍ ഈ ചിത്രങ്ങളും വീഡിയോകളും സഹായകമാകും. അക്രമിക്കെതിരെ തെളിവായി ഇത് കോടതിയില്‍ ഉപയോഗിക്കാം.

പൊലീസിന് മാത്രമല്ല, ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക് സന്ദേശം നല്‍കാനും ഈ ആപ്പ് മുഖേന സാധിക്കും. വളരെയധികം ഉപകാരപ്രദമായ ഈ അറിവ് മറ്റുള്ളവരിലേക്ക് പരമാവധി എത്തിക്കുക.

» പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Also Read » സംസ്ഥാനത്ത് വിവാഹ,മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആയി നിജപ്പെടുത്താൻ തീരുമാനം


Also Read » കേരളാ കോൺഗ്രസ് രാമപുരം മണ്ഡലം കമ്മിറ്റി നടപ്പാക്കുന്ന ചികിത്സാ സഹായ പദ്ധതി ഉദ്ഘാടനവും ജീവകാരുണ്യ പ്രവർത്തകനായ ശ്രീ ബിനോയി ജെയിംസ് ഊടുപുഴയെ ആദരിക്കലും ജനുവരി 8 ന്Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 10 / Total Memory Used : 0.62 MB / This page was generated in 0.0556 seconds.