കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി രാമപുരത്ത് ധർണ സംഘടിപ്പിച്ചു

Avatar
Web Team | 29-06-2021

500-1624969767-img-20210629-wa0001

അനിയന്ത്രിതമായ പെട്രോൾ- ഡീസൽ വിലവർദ്ധനയിൽ പ്രതിഷേധിച്ചും, കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വ്യാപാരി വിരുദ്ധ നിലപാടുകൾക്കും എതിരെ കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനവ്യാപകമായി നടത്തിയ ധർണ്ണയുടെ ഭാഗമായി രാമപുരം യൂണിറ്റ് രാമപുരം വില്ലേജ് ഓഫീസിനു മുൻപിൽ നടത്തിയ ധർണ്ണ കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി ശ്രീ. വി.എ. ജോസ് ഉഴുന്നാലിൽ ഉദ്ഘാടനം ചെയ്തു.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

യൂണിറ്റ് പ്രസിഡന്റ് ശ്രീ. ജെയിംസ് കണിയാരകം അദ്ധ്യക്ഷത വഹിച്ച ധർണ്ണാ സമരത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് യൂണിറ്റ് ജനറൽ സെക്രട്ടറി ജെയ്സൺ മേച്ചേരിൽ, യൂണിറ്റ് ട്രഷറർ ജോമോൻ എറത്ത്, മുൻ പ്രസിഡന്റുമാരായ സിബി കുന്നേൽ, തങ്കച്ചൻ പുളിയാർമറ്റം, കുട്ടിച്ചൻ തുണ്ടത്തിൽ തുടങ്ങിയവർ സംസാരിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ വിശ്വൻ തണ്ടുമ്പുറം, വിജയൻ വീനസ്, യൂത്ത് വിംഗ് ഭാരവാഹിയായ അതുൽ ടോം ഷാജി കുന്നേൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 0 / Total Memory Used : 0.56 MB / This page was generated in 0.0020 seconds.