കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്; വോട്ട് ചെയ്യുന്നതിനു മുമ്പ് ഇവ ശ്രദ്ധിക്കുക

Avatar
Web Team | 06-04-2021

349-1617661046-68861030

ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി ഇന്ന് കേരളം പോളിംഗ് ബൂത്തിലേക്ക് കടക്കുകയാണ്. നമ്മുടെ സമ്മതിദാനാവകാശം കൃത്യമായി വിനിയോഗിക്കുകയെന്നത് പൗരന്റെ അവകാശവും കടമയുമാണ്. കോവിഡ് എന്ന മഹാമാരിയെ പിടിച്ചു കെട്ടാനുള്ള ശ്രമത്തിനൊപ്പമാണ് ഈ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആയതിനാൽ കോവിഡ് പ്രോട്ടോക്കോളിനൊപ്പം താഴെപ്പറയുന്ന നിർദ്ദേശങ്ങൾ കൂടി ശ്രദ്ധിക്കുക.

 • വോട്ടേഴ്സ് ലിസ്റ്റിൽ നിങ്ങളുടെ പേര് പരിശോധിക്കുക.

 • സ്ഥാനാർത്ഥി പട്ടിക പരിശോധിക്കാനായി വോട്ടേഴ്സ് ഹെൽപ്പ് ലൈൻ ആപ്പ് ഉപയോഗിക്കുക.

 • ഇലക്ഷൻ സംബന്ധിച്ച എല്ലാ അന്വേഷണങ്ങൾക്കും 1950 എന്ന ടോൾ ഫ്രീ നമ്പർ ലഭ്യമാണ്.

 • പോളിംഗ് സ്റ്റേഷനിൽ കുടിവെള്ളം, ഫസ്റ്റ് എയ്ഡ്, കാത്തിരിപ്പ് കേന്ദ്രം, ശൗച്യാലയം എന്നീ സൗകര്യങ്ങൾ ലഭ്യമാണ്.

തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖകൾ താഴെപ്പറയുന്നവയാണ്.

 • വോട്ടർ തിരിച്ചറിയൽ കാർഡ്

 • പാസ്പോർട്ട്

 • ഡ്രൈവിംഗ് ലൈസൻസ്


  രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

  ARTICLE CONTINUES AFTER AD
  ..: ❥ Sponsor :..

 • ആധാർ കാർഡ്

 • പാൻ കാർഡ്

 • ഫോട്ടോ പതിച്ച പാസ്ബുക്ക് (ബാങ്ക്, പോസ്റ്റോഫീസ് ഇവ നല്കുന്നത്)

 • തൊഴിൽ കാർഡ് (തൊഴിലുറപ്പ് പദ്ധതി)

 • കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തൊഴിൽ തിരിച്ചറിയൽ കാർഡ്

 • ആരോഗ്യ ഇൻഷുറൻസ് സ്മാർട് കാർഡ്

 • ഫോട്ടോ പതിച്ച പെൻഷൻ കാർഡ്

പ്രത്യേകം ശ്രദ്ധിക്കുക;വോട്ടർ സ്ലിപ്പ് വോട്ടറെ തിരിച്ചറിയാനുള്ള ഔദ്യോഗിക രേഖയല്ല.

349-1617661143-fb-img-1617652402323


Also Read » സംസ്ഥാനത്ത് വിവാഹ,മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആയി നിജപ്പെടുത്താൻ തീരുമാനം


Also Read » കേരളാ കോൺഗ്രസ് രാമപുരം മണ്ഡലം കമ്മിറ്റി നടപ്പാക്കുന്ന ചികിത്സാ സഹായ പദ്ധതി ഉദ്ഘാടനവും ജീവകാരുണ്യ പ്രവർത്തകനായ ശ്രീ ബിനോയി ജെയിംസ് ഊടുപുഴയെ ആദരിക്കലും ജനുവരി 8 ന്Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.64 MB / This page was generated in 0.0252 seconds.