ജോസ് പാലത്തിനാൽ കേരളാ കോണ്ഗ്രസ് (എം) ഇടുക്കി ജില്ലാ പ്രസിഡന്റ്

Avatar
M R Raju Ramapuram | 26-06-2022

744-1656230608-img-20220626-wa0006

ചെറുതോണി : കേരളാ കോണ്‍ഗ്രസ് (എം) ഇടുക്കി ജില്ലാ പ്രസിഡന്‍റായി ജോസ് പാലത്തിനാലിനെ തെരഞ്ഞെടുത്തു. ഇടുക്കി നെടുംകണ്ടം സ്വദേശിയാണ്. കേരളാ യൂത്ത്ഫ്രണ്ട് (എം) ഇടുക്കി ജില്ലാ പ്രസിഡന്‍റായും സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ദീര്‍ഘകാലം പാര്‍ട്ടി ഉടുമ്പന്‍ചോല നിയോജക മണ്ഡലം പ്രസിഡന്‍റായി പ്രവര്‍ത്തിച്ചു. നിലവില്‍ കേരളാ സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ അംഗവും മലനാട് സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്‍റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ച് വരുന്നു.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

പാര്‍ട്ടി ജില്ലാ ഭാരവാഹികളായി അഡ്വ. എം എം മാത്യു, കുര്യാക്കോസ് ചിന്താര്‍മണി (വൈസ് പ്രസിഡന്റുമാര്‍) രാരിച്ചന്‍ നീര്‍ണാകുന്നേല്‍, അഡ്വ. മധു നമ്പൂതിരി, ഷിജോ തടത്തില്‍, ജെയിംസ് മ്ലാക്കുഴിയില്‍ (ജനറല്‍ സെക്രട്ടറിമാര്‍) മാത്യു വാലുമ്മേല്‍ (ട്രഷറര്‍) എന്നിവരേയും തെരഞ്ഞെടുത്തു.

പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി എം പി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ റിട്ടേണിംഗ് ഓഫീസര്‍ അഡ്വ. ജോണി പുളിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്ജ്, തോമസ് ജോസഫ് എക്സ് എം എല്‍ എ, പ്രൊഫ. കെ ഐ ആന്‍റണി, രാരിച്ചന്‍ നീര്‍ണാകുന്നേല്‍ എന്നിവര്‍ സംസാരിച്ചു.


Also Read » തിരുവല്ല പുളിക്കീഴ് ജില്ലാ പഞ്ചായത്ത് ഡിവിഷനിലും ഇടുക്കി കഞ്ഞികുഴി പഞ്ചായത്ത് വാർഡിലും രണ്ടില വിരിഞ്ഞു


Also Read » കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ജോയി കല്ലുപുരയുടെ നിര്യാണത്തിൽ ജനാധിപത്യ കേരളാ കോൺഗ്രസ് അനുശോചനം രേഖപെടുത്തി



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.1088 seconds.