രാമപുരത്ത് കെ ഫോൺ വയറിങ് പൂർത്തിയായി. കെ ഫോൺ അറിയേണ്ടതെല്ലാം

Avatar
Web Team | 19-12-2020

190-1608377443-1608377386179

സമീപകാലത്ത് വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന ഒരു സംഗതിയാണ് കെ ഫോൺ. എന്താണി സംഗതിയെന്ന് ഒന്നു മനസിലാക്കാൻ ശ്രമിക്കാം.

എന്താണ് കെ ഫോൺ പദ്ധതി?

K-FON എന്നാൽ കേരളാ ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് എന്നതിന്റെ ചുരുക്കെഴുത്താണ്. കേരളമൊട്ടാകെ അതിവേഗ ഇന്റർനെറ്റ് ശൃംഖല സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ വിഭാവനം ചെയ്ത വിപ്ലവകരമായ പദ്ധതിയാണിത്. ഇന്റർനെറ്റ് സേവനം ലഭ്യമാക്കാനായി സർക്കാർ സ്വന്തം ചിലവിൽ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കും. ഈ സൗകര്യങ്ങൾ ഉപയോഗിക്കുന്നതിനായി വിവിധ ഇന്റർനെറ്റ് സേവനദാതാക്കൾ സർക്കാരിനെ ബന്ധപെടുകയും അതു വഴി മിതമായ നിരക്കിൽ ജനങ്ങൾക്ക് ഇന്റർനെറ്റ് സേവനം ലഭ്യമാക്കുകയും ചെ
യ്യുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യം.

എന്തുകൊണ്ട് ഈ പദ്ധതി വിപ്ലവകരമാകുന്നു?

രാജ്യത്ത് ഇന്റർനെറ്റ് പൗരന്റെ അവകാശമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമാണ് കേരളം. പ്രഖ്യാപനം വാക്കുകളിൽ ഒതുക്കാത്ത ഒരു ഡിജിറ്റൽ വിപ്ലവമാണ് K- FON.

ഏകദേശം 20 ലക്ഷം പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യമായും ബാക്കിയുള്ള കുടുംബങ്ങൾക്ക് നിലവിലുള്ള നിരക്കിനേക്കാൾ മിതമായ നിരക്കിലും സർക്കാർ ഓഫീസുകൾ, ആശുപത്രികൾ, സ്കൂളുകൾ, മറ്റു സ്ഥാപനങ്ങൾ എന്നിങ്ങനെ സകല മേഖലകളിലും അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കി IT രംഗത്ത് ഒരു കുതിച്ചുചാട്ടം ഈ പദ്ധതിയുടെ ലക്ഷ്യമാണ്.

ഇന്ത്യയെപോലെ ഒരു വികസ്വര രാജ്യത്ത് വിപ്ലവത്മാകമായ ഒരു മുന്നേറ്റം തന്നെയാണിത്. പദ്ധതി വഴി ഇ-ഗവേണൻസ്, ടെലിമെഡിസിൻ, ഇ-ഫയലിംഗ്, ഇ-കോമേഴ്സ് എന്നു വേണ്ട സകല മേഖലകളിലെയും സേവനങ്ങൾ ജനങ്ങൾക്ക് വിരൽത്തുമ്പിൽ ലഭ്യമാകും.

എങ്ങനെയാണ് പദ്ധതി നടപ്പാക്കുന്നത്?


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

190-1608380422-kseb-ksitil

ഈ വൻപദ്ധതിയുടെ ഉടമസ്ഥാവകാശം KSEB, KSITIL(Kerala State IT Infrastructure Limited), കേരളാ സർക്കാർ എന്നീ 3 സ്ഥാപനങ്ങൾ ഒത്തുചേരുന്ന ഒരു സംയുക്തസ്ഥാപനത്തിനാണ്. കെ എസ് ഇ ബി യുടെ അതിവിപുലമായ വൈദ്യുതി വിതരണ ശൃംഖല വഴിയാണ് പദ്ധതിയുടെ കേബിൾ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്.

190-1608380421-bel-railtel

കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള BEL(Bharat Electronics Limited), RAILTEL, രണ്ട് സ്വകാര്യ കമ്പനികൾ എന്നിവർ ചേർന്ന ഒരു കൺസോർഷ്യത്തിനെയാണ് കേബിൾ ശൃംഖല സ്ഥാപിക്കാനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.

ഇനി പദ്ധതിയുടെ ചില കണക്കുകൾ കൂടി നോക്കാം.

1516.76 കോടിയുടെ ഈ പദ്ധതി വഴി ഏകദേശം 52000 കിലോമീറ്റർ നീളമുള്ള കേബിൾ ശൃംഖല സ്ഥാപിക്കപ്പെടും. 14 ജില്ലകളിലായി 2000 വൈഫൈ ഹോട്ട് സ്പോട്ടുകൾ സ്ഥാപിക്കും.
ഇതുവരെ ഏകദേശം 28000 കിലോമീറ്റർ സ്ഥാപിക്കപ്പെട്ടുകഴിഞ്ഞു.

190-1608380421-govt

ഈ വർഷം ഡിസംബറിൽ പൂർത്തികരിക്കാൻ ലക്ഷ്യമിട്ടിരുന്ന പദ്ധതി കോവിഡ് സാഹചര്യങ്ങൾ മൂലം അല്പം വൈകിയേ പൂർത്തിയാവുകയുള്ളു.രാമപുരത്ത് പദ്ധതിയുടെ കേബിളിടൽ പൂർത്തിയായി.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.62 MB / This page was generated in 0.0162 seconds.