ഇൻസൈറ്റ് ഇന്റർനാഷണലിന് ഇൻസ്പയറിങ് ബ്രാൻഡ് 2021 അവാർഡ്

Avatar
Web Team | 17-11-2021

545-1637135453-fb-img-1637034921944-copy-885x590

രാമപുരം : വിദേശ വിദ്യാഭ്യാസ വ്യവസായത്തിൽ അഞ്ചാം വർഷത്തിലേക്ക് പ്രവേശിക്കുന്ന ഇൻസൈറ്റ് ഇന്റർനാഷണൽ എഡ്യൂക്കേഷൻ ആൻഡ് ഇമിഗ്രേഷന് "ഇൻസ്പയറിങ് ബ്രാൻഡ് 2021" അവാർഡ് ലഭിച്ചു. എറണാകുളത്ത് മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ശീമാട്ടി ടെക്സ്റ്റൈൽസ് മാനേജിംഗ് ഡയറക്ടർ ബീന കണ്ണൻ അവാർഡ് സമ്മാനിച്ചു.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഇതിനോടകം ആയിരത്തിൽപരം വിദ്യാർഥികളെ കാനഡ, യു.കെ, യു.എസ്, ജർമനി, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഉന്നത വിദ്യാഭ്യാസത്തിനായി ഈ സ്ഥാപനത്തിൽ നിന്നും അയച്ചിട്ടുണ്ട്. അതോടൊപ്പം സ്റ്റുഡന്റ് വിസ, സ്പൗസ് വിസ മൈഗ്രേഷൻ, ഐ. ഇ. എൽ. ടി. എസ്. ട്രെയിനിങ് തുടങ്ങിയ സേവനങ്ങളും നടത്തുന്നു. നാലുവർഷത്തിനിടെ വിദേശ രാജ്യങ്ങളിലെ ഉന്നത നിലവാരം പുലർത്തുന്ന കോളജുകളിലേക്കും യൂണിവേഴ്സിറ്റികളിലേക്കും വിദ്യാർഥികൾക്ക് പഠനത്തിന് അവസരമൊരുക്കിയതാണ് അവാർഡിനായി പരിഗണിച്ചത്.

പാലാ, രാമപുരം, തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിൽ ഇൻസൈറ്റ് ഇന്റർനാഷണലിനു ശാഖകളുണ്ട്.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 0 / Total Memory Used : 0.57 MB / This page was generated in 0.0016 seconds.