വെള്ളിലാപ്പള്ളി സെയിന്റ് ജോസഫ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി അഭിനന്ദ അജിത്തിന് ഇൻസ്പയർ അവാർഡ്

Avatar
Web Team | 27-12-2020

വെള്ളിലാപ്പള്ളി സെയിന്റ് ജോസഫ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി അഭിനന്ദ അജിത്തിന് ഇൻസ്പയർ അവാർഡ് ലഭിച്ചു (Inspire award 2020-2021,ministry of science and technology)

യുവതലമുറയുടെ, ശാസ്ത്ര പഠനത്തിലുള്ള താത്പര്യം വളർത്താനും ശാസ്ത്ര ഗവേഷണത്തിലേക്ക് ആകർഷിക്കാനും കേന്ദ്രസർക്കാർ നടത്തുന്ന പദ്ധതിയാണ് ഇൻസ്പെയർ അവാർഡ് മില്യൺമൈൻഡ്സ് ഓഗ്മെന്റിങ് നാഷണൽ ആസ്പിരേഷൻ ആൻഡ് നോളജ് (MANAK) .

218-1609071580-img-0365-1


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

രാജ്യത്തെ അഞ്ചുലക്ഷത്തിലധികം മിഡിൽ/ഹൈസ്കൂൾ വിദ്യാർഥികളിൽനിന്ന് 10 ലക്ഷത്തിൽക്കൂടുതൽ ആശയങ്ങൾ കണ്ടെത്തി, അതിലെ മികച്ച ഒരുലക്ഷം ആശയങ്ങൾക്ക് 10,000 രൂപവീതമുള്ള അവാർഡുകൾ ആദ്യഘട്ടത്തിൽ നൽകുന്ന ഈ പദ്ധതിയിൽ ,വിദ്യാർഥിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് തുക നിക്ഷേപിക്കും. ജില്ലാതല എക്സിബിഷനിലും പ്രോജക്ട് മത്സരത്തിലും പങ്കെടുക്കുന്നതിനായി അംഗീകരിച്ച ആശയത്തിന്റെ അടിസ്ഥാനത്തിൽ പ്രോജക്ട്/മോഡൽ /ഷോകേസിങ് എന്നിവ തയ്യാറാക്കാനാണ് അവാർഡ് തുക ഉപയോഗിക്കേണ്ടത്.

ജില്ലാതല വിജയികൾക്ക് സംസ്ഥാനതല മത്സരത്തിലും അതിലെ വിജയികൾക്ക് ദേശീയതല മത്സരത്തിലും പങ്കെടുക്കാം. ദേശീയതലത്തിൽ മത്സരിക്കുന്നവർക്ക് രാജ്യത്തെ പ്രശസ്ത ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളുമായി സഹകരിച്ചുപ്രവർത്തിക്കാനുള്ള അവസരം ലഭിക്കും.

കേന്ദ്ര/സംസ്ഥാന സർക്കാർ സ്കൂളുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, എൻ.ജി.ഒ. എന്നിവ നടത്തുന്നവയുൾപ്പെടെ, എയ്ഡഡ്/അൺ എയ്ഡഡ്, അംഗീകൃത, മിഡിൽ/ഹൈസ്കൂളുകളിൽ ആറുമുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന 10നും 15നും ഇടയ്ക്ക് പ്രായമുള്ള നിരവധി വിദ്യാത്ഥികളാണ് ഇതിൽ പങ്കെടുത്തത് .


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.63 MB / This page was generated in 0.0139 seconds.