അംബികാ വിദ്യാഭവൻ സെക്കൻഡറി സ്കൂളിൽ അംബികാ എഡ്യുക്കേഷണൽ ട്രസ്റ്റും ഗ്രാമ ചേതന സോഷ്യൽ വെൽഫെയർ സൊസൈറ്റിയും സംയുക്തമായി പൂർത്തിയാക്കിയ ഇൻഡോർ ഷട്ടിൽ ബാഡ്മിന്റൺ കോർട്ട് ഉദ്ഘാടനം ചെയ്യപ്പെടുന്നു. മാർച്ച് 13, ഞായറാഴ്ച
ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു നടത്തപ്പെടുന്ന ചടങ്ങിൽ ഇന്ത്യൻ ഇൻറർനാഷണൽ ഷട്ടിൽ ബാഡ്മിൻറൺ താരം ആൽവിൻ ഫ്രാൻസിസ് കോർട്ടിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും.
കടനാട് ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ. സിബി ചക്കാലയ്ക്കൽ, സ്കൂൾ പ്രിൻസിപ്പൽ ശ്രീ. പ്രതീഷ് സി. എസ്., അംബികാ എഡ്യുക്കേഷണൽ ട്രസ്റ്റ് പ്രസിഡന്റ് ഡോ. എൻ. കെ. മഹാദേവൻ, ഗ്രാമചേതന പ്രസിഡന്റ പ്രൊഫ. രാജീവ് കെ. മോഹൻ, ബാഡ്മിന്റൺ മെന്റർ ഒ. സി. സെബാസ്റ്റ്യൻ, ഷട്ടിൽ ക്ലബ് രക്ഷാധികാരി ബാബു പുതിയകുന്നേൽ തുടങ്ങിയവരുടെ സാന്നിധ്യം ചടങ്ങിലുണ്ടാവുന്നതാണ്.
കായിക മേഖലയിൽ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം മൂലം നിരവധി പ്രതിഭകൾ തിരിച്ചറിയപ്പെടാതെ പോവുന്നുണ്ട്. മികച്ച നിലവാരത്തിലുള്ള ഇത്തരം കളിക്കളങ്ങളാണ് ഭാവിയുടെ താരങ്ങളെ കണ്ടെത്താനും വളർത്തിയെടുക്കാനുമുള്ള വേദികളായി പരിണമിക്കുന്നത്.
Also Read » ആം ആദ്മി പാർട്ടി രാമപുരം പഞ്ചായത്ത് തല മീറ്റിംഗ് നാളെ (07-05-2022) സംഘടിപ്പിക്കുന്നു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.