കേരളാ കോൺഗ്രസ് രാമപുരം മണ്ഡലം കമ്മിറ്റി നടപ്പാക്കുന്ന ചികിത്സാ സഹായ പദ്ധതി ഉദ്ഘാടനവും ജീവകാരുണ്യ പ്രവർത്തകനായ ശ്രീ ബിനോയി ജെയിംസ് ഊടുപുഴയെ ആദരിക്കലും ജനുവരി 8 ന്

Avatar
Web Team | 05-01-2022

പുതിയൊരു രാഷ്ട്രീയ സംസ്കാരത്തിന് തുടക്കം കുറിച്ചുകൊണ്ട് കേരളാ കോൺഗ്രസ് രാമപുരം മണ്ഡലം കമ്മറ്റി നടപ്പാക്കുന്ന ചികിത്സാ സഹായ പദ്ധതിയുടെ ഉദ്ഘാടനവും മെഡിക്കൽ കാർഡ് വിതരണവും മികച്ച ജീവകാരുണ്യപ്രവർത്തകനായ ശ്രീ ബിനോയി ജെയിംസ് ഊടുപുഴയെയും രാമപുരം പഞ്ചായത്തിലെ ഏറ്റവും മികച്ച കർഷകരെയും ആദരിക്കലും 2022 ജനുവരി മാസം 8-ാം തീയതി ശനിയാഴ്ച വൈകുന്നേരം 3 ന് രാമപുരം സെന്റ് തോമസ് ഹാൾ (റോസറി ഗ്രാമം) ഓഡിറ്റോറിയത്തിൽ വച്ച്
നടത്തപ്പെടുന്നതാണ്.
കേരളാ കോൺഗ്രസ് രാമപുരം മണ്ഡലം പ്രസിഡന്റ് ശ്രീ മത്തച്ചൻ പുതിയിടത്തുചാലിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കേരളാ കോൺഗ്രസ് ചെയർമാൻ ശ്രീ. പി.ജെ. ജോസഫ് എം. എൽ. എ. ചികിത്സാ സഹായ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കും.

രാമപുരം പഞ്ചായത്തിൽ ഉൾപ്പെട്ട നിർധനരും കഠിനരോഗാവസ്ഥയിലുള്ളവരെയുമാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട രോഗികൾക്ക് നിശ്ചിത തുകയ്ക്കുള്ള മരുന്ന് എല്ലാ മാസവും മെഡിക്കൽ ഷോപ്പു വഴി നൽകുന്നതാണ്. ഇതിനായുള്ള മെഡിക്കൽ കാർഡു വിതരണവും അന്നുതന്നെ നടത്തപ്പെടുന്നതാണ്.

557-1641374860-img-20220105-135245


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

യോഗത്തിൽ പാർട്ടി വർക്കിംഗ് ചെയർമാൻ പി. സി. തോമസ് (മുൻ കേന്ദ്രമന്ത്രി), മാണി സി. കാപ്പൻ എം.എൽ.എ., മോൻസ് ജോസഫ് എം.എൽ.എ., മുൻ എം. പിമാരായ ഫ്രാൻസിസ് ജോർജ്ജ്, ജോയി എബ്രഹാം, വക്കച്ചൻ മറ്റത്തിൽ, മുൻ എം. എൽ. എ. അഡ്വ. ജോണി നെല്ലൂർ, ഇ.ജെ ആഗസ്തി, സജി മഞ്ഞക്കടമ്പിൽ, അപു ജോൺജോസഫ്, വി. ജെ. ലാലി, അഡ്വ. പ്രിൻസ് ലൂക്കോസ്, അജിത് മുതിരമല, ജോർജ്ജ് പുളിങ്കാട്, തോമസ് ഉഴുന്നാലിൽ, അഡ്വ. ജോസഫ് കണ്ടം, വി. എ. ജോസ് ഉഴുന്നാലിൽ, സാജു അലക്സ്, പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷൈനി സന്തോഷ് , മോളി പീറ്റർ, ജോഷി കുമ്പളത്ത്, ലിസമ്മ മത്തച്ചൻ, എം. പി. കൃഷ്ണൻ നായർ, ജോയി കോലത്ത് , മാത്തുക്കുട്ടി തെങ്ങുംപിള്ളി, അവിരാച്ചൻ മുല്ലൂർ, ഷീനു തേക്കും കാട്ടിൽ, ടോമിച്ചൻ ചീങ്കല്ലേൽ, ഓസ്റ്റിൻ ഈന്തനാൽ, നോയൽ ലൂക്ക് , സോണി കിഴക്കേകുന്നേൽ, ഗസ്സി ഇടക്കര തുടങ്ങിയവർ പ്രസംഗിക്കുന്നതാണ്.

ചികിത്സാ സഹായപദ്ധതിയുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് അഗസ്റ്റിൻ ജോസഫ് മുളയാനിക്കൽ, ജെസ്സി സജി മേലേവീട്ടിൽ, മഞ്ജു മാർട്ടിൻ, മുരളി ശാസ്താംപടവിൽ , ബേബി അരയത്തുംകര, തങ്കച്ചൻ നീണ്ടുർ, ജോണി തച്ചൂർ, സാവിയോ തോട്ടുങ്കൽ, സിബി മേലേവീട്ടിൽ, തോമാച്ചൻ ചാലിൽ, ആന്റോ അറയ്ക്കുമാലിൽ, ദിനേശ് മറ്റത്തിൽ, തോമാച്ചൻ തെക്കേക്കൂറ്റ്, അജോ തൂണുങ്കൽ, സണ്ണി വലിയപറമ്പിൽ, ബെന്നി തേവർകുന്നേൽ, ജോബി കടലംകാട്ട്, ജോസ് പനച്ചേപിള്ളിൽ, അനൂപ് താന്നിക്കൽ, ജോർജ്ജ് തെങ്ങുംപിള്ളിൽ, ജേക്കബ്ബ് ചെമ്പനാനിക്കൽ , പാപ്പച്ചൻ കുടപ്പുലം, ജയിംസ് ചാലിൽ, ഏപ്പച്ചൻ മേലേട്ട്, തങ്കച്ചൻ കോതമ്പനാനി, കുഞ്ഞുമോൻ മങ്ങാട്ട് എന്നിവർ ഉൾപ്പെടുന്ന കമ്മിറ്റി പ്രവർത്തിച്ചു വരുന്നു.


Also Read » ഡി. പ്രസാദ് ഭക്തിവിലാസ് കേന്ദ്ര ടെലികോം അഡ്വൈസറി കമ്മിറ്റി മെമ്പറായി നിയമിതനായി


Also Read » പഞ്ചായത്ത് വാർഷിക പദ്ധതി 2021-2022; "ചിലർ ചരിത്രം മറച്ചു പിടിച്ച് മലർന്നു കിടന്നു തുപ്പുന്നു" - വിശദീകരണക്കുറിപ്പുമായി പ്രസിഡന്റ് ഷൈനി സന്തോഷ്



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 0 / Total Memory Used : 0.61 MB / This page was generated in 0.0015 seconds.