വൈക്കം താലൂക്ക് ആശുപത്രിയിൽ ഒരുമയുടെ സഹായ ഹസ്തം; ഭക്ഷണ വിതരണത്തിന്റെ 101-ാംദിനത്തിൽ ഫർണിച്ചറുകളും ചികിത്സാ സഹായവും നൽകി

Avatar
M R Raju Ramapuram | 22-06-2022

720-1655906280-img-20220622-wa0119

ഒരുമയുടെ പ്രസിഡന്റ് കെ കെ ജോസ്പ്രകാശിൽ നിന്നും വീൽചെയർ ഏറ്റുവാങ്ങിക്കൊണ്ട് ഹോസ്പിറ്റൽ സൂപ്രണ്ട് ഇൻചാർജ് ഡോക്ടർ ശ്രീകുമാർ ഉദ്ഘാടനം നിർവഹിക്കുന്നു. നഗരസഭാ ചെയർപേഴ്സൻ രേണുകാ രെജീഷ് സമീപം.

വൈക്കം: ഞീഴൂർ ഒരുമ ചാരിറ്റബിൾ സൊസൈറ്റി വൈക്കം താലൂക്ക് ഹോസ്പിറ്റലിൽ എല്ലാ ദിവസവും വൈകുന്നേരം നൽകിവരുന്ന ഭക്ഷണ വിതരണത്തിന്റെ നൂറ്റി ഒന്നാം ദിനാചരണം നടത്തി. രോഗികൾക്കു കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിലേക്കായി വീൽചെയറുകൾ, എയർപോർട്ട് ചെയറുകൾ, ഐവി സ്റ്റാന്റുകൾ, വാ ക്കറുകൾ, കസേരകൾ, സ്റ്റൂളുകൾ മുതലായ ഫർണിച്ചറുകൾ ഹോസ്പിറ്റലിലേക്ക് നൽകി. നഗരസഭാ ചെയർപേഴ്സൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, ഒരുമയുടെ പ്രസിഡന്റ് കെ കെ ജോസ്പ്രകാശിൽ നിന്നും വീൽചെയർ ഏറ്റുവാങ്ങിക്കൊണ്ട് ഹോസ്പിറ്റൽ സൂപ്രണ്ട് ഇൻചാർജ് ഡോക്ടർ ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു.

720-1655906246-img-20220622-wa0118

നഗരസഭാ കൗൺസിലർമാരായ ഹരിദാസൻ നായർ, മഹേഷ്, ഞീഴൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ബോബൻ മഞ്ഞളാമലയിൽ എന്നിവർ ചികിത്സാ സഹായ വിതരണം നടത്തുന്നു.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

നഗരസഭാ കൗൺസിലർമാരായ ഹരിദാസൻ നായർ, മഹേഷ്, ഞീഴൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ബോബൻ മഞ്ഞളാമലയിൽ എന്നിവർ ചികിത്സാ സഹായ വിതരണം നടത്തി. തുടർന്ന് വിഭവസമൃദ്ധമായ ഭക്ഷണത്തിന്റെ വിതരണം നഗരസഭാ ചെയർപേഴ്സൺ രേണുകാ രെജീഷും ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രീത രാജേഷും ചേർന്ന് നിർവഹിച്ചു.

720-1655906083-img-20220622-wa0120

ഭക്ഷണ വിതരണം നഗരസഭാ ചെയർപേഴ്സൺ രേണുകാ രെജീഷും ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രീത രാജേഷും ചേർന്ന് നിർവഹിക്കുന്നു.

ഒരുമയുടെ ഭാരവാഹികളായ ഷാജി അഖിൽ നിവാസ്, ഷിജു കൊടപ്പറമ്പിൽ, പ്രസാദ് എം, ജോയി മൈലംവേലി, രാജു കാവാലി, ശിവൻ കൂരാപ്പള്ളി, രമേശ് രാജൻ, രജീഷ്, ശ്രീജിത്ത്, മണിലാൽ, ചന്ദ്രൻ, സുഷമ, അജി പ്രകാശ്, ഉഷാ ഷാജി, ബിന്റു തോമസ്, ബിജി സനീഷ്, സിജ്ഞ ഷാജീ, ദിവ്യ, ശ്രുതി സന്തോഷ്‌, ഹോസ്പിറ്റൽ സെക്യൂരിറ്റി സൂപ്പർവൈസർ പൊന്നപ്പൻ, കെ പി വിനോദ് മുത്താനാട്ട് എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകി.


Also Read » പാലാ ജനറൽ ആശുപത്രിയിൽ നേത്ര ചികിത്സാ ഡോക്ടറെ തിരികെ നിയമിക്കും : ആൻ്റോ പടിഞ്ഞാറേക്കര


Also Read » മീനച്ചിൽ താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റി പാലാ യുടെ ആഭിമൂഖ്യത്തിൽ ഉഴവൂർ ഒ എൽ എൽ എച്ച് എസ്സ് ൽ മോട്ടോർ ആക്സിഡന്റ്, റോഡ് സുരക്ഷാ നിയമം സെമിനാർ നടത്തി



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.64 MB / This page was generated in 0.0243 seconds.