ഏഴാച്ചേരി നവചേതന സൊസൈറ്റിയിൽ സൗജന്യ തൊഴിൽ പരിശീലനം സംഘടിപ്പിക്കുന്നു

Avatar
Web Team | 08-01-2022

560-1641653474-polish-20220108-192034193

ഏഴാച്ചേരി നവചേതന സൊസൈറ്റിയുടെയും നെഹ്‌റു യുവകേന്ദ്ര കോട്ടയത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ തയ്യൽ പരിശീലനം സംഘടിപ്പിക്കുന്നു. കോവിഡ് സാഹചര്യത്തിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 പേർക്ക് മാത്രമേ പരിശീലനത്തിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു.
ഒരിക്കലും പുതുമ നഷ്ടപ്പെടാത്ത ഫാഷൻ മേഖലയിൽ കലാഭിരുചിയും ഭാവനയുമുള്ളവര്‍ക്ക്‌ തിളങ്ങാൻ അനന്തമായ സാധ്യതകളാണ് മുന്നിലുള്ളത്. തയ്യലിനപ്പുറം ഓരോ കാലഘട്ടത്തിനുമനുസരിച്ചുള്ള വസ്‌ത്രസംസ്കാരം ഒരുക്കാനുള്ള കഴിവാണ്‌ ഈ പരിശീലനത്തിലൂടെ ആര്‍ജിച്ചെടുക്കുന്നത്‌.

കേന്ദ്ര സര്‍ക്കാരിന്റെ ടെക്സ്റ്റൈയിൽസ് മന്ത്രാലയത്തിനു കീഴിലുള്ള എ.ടി.ഡി.സിയുടെയും അസാപ്പിന്റെയും അംഗീകൃത പരിശീലക ലീന മാത്യു നയിക്കുന്ന സൗജന്യ പരിശീലന ക്ലാസിലൂടെ വസ്ത്ര നിർമാണ മേഖലയിലെ പുത്തൻ ട്രെൻഡുകൾ അറിയാം. ഒപ്പം ഡ്രെസ് മേക്കിങ്, എബ്രോയിഡറി, പെയിന്റിംഗ് എന്നിവയിൽ പരിശീലനവും നേടാം. ഫാഷൻ ഡിസൈനിങ്,തയ്യൽ എന്നിവ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും അടിസ്ഥാനകാര്യങ്ങളിൽ അറിവുള്ളവർക്കും ചെയ്തുകൊണ്ടിരിക്കുന്നവർക്കും ഏറെ ഉപകാരപ്രദമായ ക്ലാസ്സുകൾ തികച്ചും സൗജന്യമായാണ് നവചേതന സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

പരിശീലനത്തിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ റെജി ജയൻ ഞായറാഴ്ച (09-01-2022) ഉച്ചകഴിഞ്ഞ് 3 മണിക്ക് നവചേതന സൊസൈറ്റി അങ്കണത്തിൽ നിർവ്വഹിക്കും. നെഹ്‌റു യുവകേന്ദ്ര പ്രധിനിധികൾ, ട്രെയിനർ ലീന മാത്യു എന്നിവർ പങ്കെടുക്കുന്നു. പരിശീലനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.
യോഗത്തിലും പരിശീലനത്തിലും പങ്കെടുക്കുന്നവർ കൃത്യമായി കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്.

രജിസ്ട്രേഷനും മറ്റ് വിവരങ്ങൾക്കുമായി താഴെക്കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.

കൃഷ്ണകുമാർ (കണ്ണൻ)-
സജി (കുഞ്ഞൂട്ടൻ) -
ശ്രീക്കുട്ടൻ (കണ്ണൻ) -
ഹരികൃഷ്ണൻ (കണ്ണൻ) -
ലീന മാത്യു (പരിശീലക) -


Also Read » പകരാം നുകരാം പാരസ്പര്യം; വർത്തമാനകാല സാംസ്കാരിക വെല്ലുവിളികളോട് സംവദിക്കുവാൻ രാമപുരത്ത് രൂപം കൊള്ളുന്ന സാംസ്കാരിക കൂട്ടായ്മയുടെ പ്രഥമ യോഗം സംഘടിപ്പിച്ചു


Also Read » രാമപുരം മർച്ചന്റ്സ് ചേംബർ സംഘടിപ്പിക്കുന്ന " വ്യാപാരോത്സവം 2022" നു തുടക്കമായി



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.64 MB / This page was generated in 0.0133 seconds.