രാമപുരത്തിന്റെ ചരിത്രത്തിലെ ആദ്യ വനിതാ സബ് ഇൻസ്പെക്ടർ ആയ ശ്രീമതി ഡിനിമോൾ എ.പി. രാമപുരം സ്റ്റേഷനിലെ മികച്ച സേവനത്തിനു ശേഷം സ്ഥലം മാറി പോകുന്നു. കഴിഞ്ഞ ഒരു വർഷത്തോളമായി രാമപുരത്തെ കർശനമായ നിയമപാലനത്തിനു ശേഷം എറണാകുളം ജില്ലയിലെ ആലുവയിലേക്കാണ് ഇദ്ദേഹത്തിനു ഇപ്പോൾ ട്രാൻസ്ഫർ ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് സാമൂഹ്യവിരുദ്ധർക്കെതിരെ കർക്കശമായ നടപടി എടുത്തതിന്റെ ഭാഗമായി നേരിട്ട വെല്ലുവിളിയുടെ പേരിൽ ശ്രീമതി ഡിനിമോൾ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ അവരുടെ കർമ്മമേഖലകളിൽ നേരിടുന്ന വെല്ലുവിളിയുടെ ഉത്തമോദാഹരണവുമായിരുന്നു ആ സംഭവം.
തന്റെ കർക്കശവും ഉറച്ചതുമായ നിലപാടുകൾ എല്ലാക്കാലത്തും ഉയർത്തിപ്പിടിച്ച് പുതിയ വെല്ലുവിളികളെ നേരിടാൻ അദ്ദേഹത്തിനു സാധിക്കട്ടെയെന്ന് രാമപുരം ഇൻഫോ ആശംസിക്കുന്നു. ഭാവി ജീവിതത്തിൽ എല്ലാവിധ ആയുരാരോഗ്യസൗഖ്യവും ഉണ്ടാവട്ടെയെന്ന് ആഗ്രഹിക്കുന്നു.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.