കർഷക സമരത്തിനു ഐക്യദാർഢ്യവുമായി രാമപുരത്തെ കർഷക സംഘം

Avatar
Web Team | 02-02-2021

283-1612270366-img-20210201-wa0015-copy-800x600

രാജ്യതലസ്ഥാനത്തു നിന്നും രാജ്യമൊട്ടാകെ ആളിപ്പടരുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാമപുരം ചൂരവേലി പാടത്ത് കൊയ്ത നെൽക്കറ്റയുമായി കർഷകർ സമരം ചെയ്തു. കർഷക സംഘം ഏരിയാ സെക്രട്ടറി V G വിജയകുമാർ സമരം ഉദ്ഘാടനം ചെയ്തു.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കർഷക സംഘം നേതാക്കളായ V R രാജേന്ദ്രൻ , സാബു മതിലകം, T K മോഹനൻ , K.R. സുകുമാരൻ , S രവീന്ദനാഥ് , C.T തങ്കച്ചൻ ചാലിൽ, ജയചന്ദ്രൻ രാമപുരം, മുരളിധരൻ കിഴകോൽ, കുഴിക്കാട്ട് മോഹനൻ എന്നിവർ നേതൃത്വം കൊടുത്തു.

നാടിന്റെ അന്നദാതാവായ കർഷകന്റെ വയറ്റത്തടിക്കുന്ന ഏകാധിപത്യനിയമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം കൊടുമ്പിരികൊണ്ടിരിക്കുകയാണ്. രാജ്യതലസ്ഥാനത്ത് യുദ്ധസമാനമായ പ്രതിരോധം തീർത്ത് ഭരണകൂടം സമരത്തെ അടിച്ചമർത്താനുള്ള തത്രപ്പാടിലാണ്. പക്ഷേ, ഒട്ടും പിന്നോട്ടില്ല എന്നു പ്രഖ്യാപനവുമായി മുന്നോട്ടു പോകുന്ന കർഷകരുടെ മുദ്രാവാക്യങ്ങൾ രാജ്യമെങ്ങും അലയടിച്ചുയരുകയാണ്.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.61 MB / This page was generated in 0.0261 seconds.