2020ലെ മുണ്ടശ്ശേരി സ്മാരക പുരസ്കാരം ഏഴാച്ചേരി രാമചന്ദ്രന്

Avatar
Web Team | 11-04-2021

രാമപുരംകാരുടെ അഭിമാനമായ നമ്മുടെ സ്വന്തം സാഹിത്യകാരൻ ശ്രീ ഏഴാച്ചേരി രാമചന്ദ്രൻ 2020 ലെ ജോസഫ് മുണ്ടശ്ശേരി സ്മാരക പുരസ്കാരത്തിനു അർഹനായി. സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കാണ് മുണ്ടശ്ശേരി സ്മാരക അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഏഴാച്ചേരി എന്ന കുഞ്ഞൻ ഗ്രാമത്തെ കേരള ഭൂപടത്തിൽ സ്വന്തം പേരിൽ അടയാളപ്പെടുത്തിയ അദ്ദേഹം കഴിഞ്ഞ വർഷത്തെ വയലാർ അവാർഡ് ജേതാവുകൂടിയാണ്. 'ഒരു വെർജീനിയൻ വെയിൽ കാലം ' എന്ന കവിതാ സമാഹാരത്തിനായിരുന്നു അദ്ദേഹത്തിനു വയലാർ അവാർഡ് ലഭിച്ചത്.

350-1618141519-fb-img-1618140474961

ദേശാഭിമാനി വാരാന്തപതിപ്പിന്റെ മുൻ പത്രാധിപരായിരുന്ന അദ്ദേഹം സാഹിത്യത്തിന്റെ വിവിധ ശാഖകളിൽ തന്റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. മൂന്നു തവണ സംസ്ഥാന സർക്കാരിന്റെ അവാർഡ് ഉൾപ്പെടെ പ്രൊഫഷണൽ നാടക ഗാനരചനയ്ക്ക് വിവിധ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കേരള സാഹിത്യ അക്കാദമി നിർവ്വാഹക സമിതി അംഗം, ചലച്ചിത്ര അക്കാദമി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റുമാരിലൊരാളാണ്. സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിഡന്റ് ആയി പ്രവർത്തിക്കുന്നു. ചന്ദന മണീവാതിൽ പാതിചാരി എന്നു തുടങ്ങുന്ന ഗാനമുൾപ്പെടെ മുപ്പതിലധികം ചലച്ചിത്രഗാനങ്ങൾ രചിച്ചിട്ടുണ്ട്.

350-1618658455-fb-img-1618140522211-copy-532x600

ആർദ്രസമുദ്രം, ബന്ധുരാംഗീപുരം, നീലി, കയ്യൂർ, എന്നിലൂടെ, ജാതകം കത്തിച്ച സൂര്യൻ എന്നിവയാണ് പ്രധാന കവിതകൾ. ഉയരും ഞാൻ നാടാകെ, കാറ്റുചിക്കിയ തെളിമണലിൽ (ഓർമ്മപ്പുസ്തകം) എന്നിവയാണ് ഗദ്യരൂപത്തിലുള്ള പ്രധാന കൃതികൾ.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 0 / Total Memory Used : 0.57 MB / This page was generated in 0.0027 seconds.