പ്രായപൂർത്തിയായവരുടെ ശ്രദ്ധയ്ക്ക്; വോട്ടർ പട്ടികയിൽ പേര് ചേർക്കാം

Avatar
Web Team | 24-12-2020

213-1608816439-img-20201224-wa0013-copy-682x617

01.01.2021-നോ അതിന് മുമ്പോ 18 വയസ് തികയുന്ന എല്ലാവരെയും ഉൾപ്പെടുത്തി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യത്താകമാനം പുതിയ വോട്ടർ പട്ടിക തയ്യാറാക്കുകയാണ്.

സംസ്ഥാന നിയമസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 2021 മെയ് മാസത്തിനകം നടക്കുമെന്നുള്ളതിനാൽ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തിയിട്ടുണ്ടെന്നും പട്ടികയിലെ വിവരങ്ങൾ ശരിയാണെന്നും പൊതുജനങ്ങൾ പരിശോധിച്ച് ഉറപ്പാക്കേണ്ടതാണ്.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

അർഹരായ എല്ലാ പൗരന്മാർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും നിലവിലുള്ള വോട്ടർമാർക്ക് വോട്ടർ പട്ടികയിലെ വിവരങ്ങളിൽ നിയമാനുസൃതമായ മാറ്റങ്ങൾ വരുത്തുവാനും ഈ അവസരം പ്രയോജനപ്പെടുത്തൂ. കരട് വോട്ടർ പട്ടിക 16.11.2020ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞം, 2020 ഡിസംബർ 31 വരെ ദീർഘിപ്പിച്ചിട്ടുണ്ട്.അതിനുശേഷവും വോട്ടർ പട്ടികയിൽ പേരു ചേർക്കുവാനും വേണ്ട തിരുത്തലുകൾ വരുത്തുവാനും കഴിയുന്നതാണ്.

വോട്ടേഴ്സ് ഹെല്‍പ്പ് ലൈന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനയും » https://www.nvsp.in/ എന്ന വെബ്സൈറ്റ് വഴിയും അക്ഷയ സെന്‍ററുകളിലും തിരുത്തലും പേരു ചേര്‍ക്കലും നടത്താം.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.61 MB / This page was generated in 0.0122 seconds.