കോവിഡ് കാലത്ത് സേവനത്തിന്റെ പര്യായമായി ഡോ. യശോധരൻ

Avatar
Web Team | 16-05-2021

416-1621177550-fb-img-1621174532937


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

നമ്മുടെ നാട് കോവിഡ് മഹാമാരിയെ സർവ്വസന്നാഹങ്ങളുമായി നേരിടുമ്പോൾ സേവനത്തിന്റെ ഉത്തമമാതൃകയായി ഡോക്ടർ യശോധരൻ. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് ഓക്സിജൻ കോൺസൻട്രേറ്റർ വാങ്ങി നൽകിയാണ് അദ്ദേഹം മാതൃകയായത്. 50000 രൂപയോളം വിലയുള്ളതാണ് ഈ മെഷീൻ. ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടറിലെ ഓക്സിജൻ തീർന്നാലും ഈ മെഷീനിൽ നിന്നും തുടർച്ചയായി ഓക്സിജൻ ലഭിക്കും. ഒരു പരിധിവരെ കോവിഡ് രോഗികൾക്ക് ഇത് ആശ്വാസമേകും.

രാമപുരത്തെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലെ ചുമതല വഹിക്കുന്ന ഡോ. യശോധരൻ ഓക്സിജൻ തീർന്നതിന് ശേഷം രോഗികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ നേരിട്ട് കണ്ടറിഞ്ഞതിന്റെ വെളിച്ചത്തിലാണ് ആശുപത്രിക്കായി ഈ മെഷീൻ വാങ്ങി നൽകിയത്. ഡോ. യശോധരൻ ആശുപത്രി സൂപ്രണ്ട് ഡോ. സുകുമാരന് മെഷീൻ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. നേരത്തെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് കോവിഡ് രോഗികൾക്കായി വാഹനം സൗജന്യമായി ഇദ്ദേഹം വാങ്ങി നൽകിയിരുന്നു.

മെഡിക്കൽ ഓഫീസർ ഡോ. മനോജ് കെ. പ്രഭ, ഡോ. എബ്രഹാം നിബി, ഡോ. പാർവ്വതി ദമോദരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബൈജു ജോൺ പുതിയിടത്തുചാലിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷൈനി സന്തോഷ് കിഴക്കേക്കര, വൈസ് പ്രസിഡൻ്റ് ജോഷി കുമ്പളത്ത്, പഞ്ചായത്ത് അംഗങ്ങളായ സണ്ണി പൊരുന്നക്കോട്ട്, മനോജ് ചീങ്കല്ലേൽ, ജയ്മോൻ മുടയാരം, പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി മാർട്ടിൻ ജോർജ്, ഹെഡ് നേഴ്സ് സിനി രാജൻ, ഹെൽത്ത് സൂപ്പർവൈസർ ജോയി ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു.


Also Read » കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി രാമപുരം യൂണിറ്റ് ഗവൺമെന്റ് ആശുപത്രിയിലേയ്ക്ക് കോവിഡ് പ്രതിരോധ ഉപകരണങ്ങൾ വാങ്ങി നല്കി


Also Read » മഹാമാരി കാലത്ത് പഠനം മുടങ്ങാതിരിക്കാൻ ഡി വൈ എഫ് ഐ പഠനവണ്ടികൾ



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 4 / Total Memory Used : 0.61 MB / This page was generated in 0.0292 seconds.