കോട്ടയം : പാല : കേന്ദ്ര സർക്കാരിന്റെ ടെലികോം അഡ്വൈസറി കമ്മിറ്റി (TAC) മെമ്പറായി ശ്രീ. ഡി പ്രസാദ് ഭക്തിവിലാസ് നിയമിതനായി. കേന്ദ്ര കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ കീഴിലുള്ള TAC-യിലേക്ക് പാർലമെന്റ് മെമ്പർ ശ്രീ. ജോസ് കെ. മാണിയാണ് ഡി. പ്രസാദിന്റെ പേര് നാമനിർദേശം ചെയ്തത്. നാമനിർദ്ദേശം അംഗീകരിച്ചുകൊണ്ടുള്ള നിയമന ഉത്തരവ് കേന്ദ്ര ടെലികോം കമ്മ്യൂണിക്കേഷൻ മന്ത്രാലയം പുറപ്പെടുവിപ്പിച്ചു.
രാഷ്ട്രീയ സാമൂഹിക സാമുദായിക രംഗത്തെ നിറസാന്നിധ്യമാണ് ഡി. പ്രസാദ്. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കൂടാതെ നായർ സർവീസ് സൊസൈറ്റി മീനച്ചിൽ താലൂക്ക് യൂണിയൻ പ്രധിനിധി, രാമപുരം കരയോഗം പ്രസിഡന്റ് തുടങ്ങി ഒട്ടനവധി രാഷ്ട്രീയ സാമൂഹിക മേഖലകളിൽ നേതൃപാടവമുള്ള ഒരു വ്യക്തികൂടിയാണ് ഇദ്ദേഹം.
കോൺഗ്രസ് കോട്ടയം DCC മെമ്പർ, കോൺഗ്രസ് രാമപുരം മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ എല്ലാം പ്രവർത്തിച്ചിരുന്ന ഒരു കോൺഗ്രസ് പ്രവർത്തകനായിരുന്ന പ്രസാദ് കോൺഗ്രസിന്റെ സമൂഹത്തോടുള്ള പ്രതിബദ്ധത ഇല്ലായ്മയിലും അവഗണനയിലും പ്രതിഷേധിച്ച് കോൺഗ്രസ് പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് ഇടതുപക്ഷ സഹയാത്രികനായി നിരവധി പ്രവർത്തകരോടൊപ്പം കേരള കോൺഗ്രസ് (എം)-ൽ ചേർന്ന ഡി. പ്രസാദ് ഭക്തിവിലാസ് ഇന്ന് കേരള കോൺഗ്രസ് (എം) പാർട്ടിയിലെ നിറസാന്നിധ്യമാണ്.
TAC മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടത് ഡി. പ്രസാദ് ഭക്തിവിലാസിന്റെ നേതൃപാടവത്തിന്റെ അംഗീകാരമാണെന്ന് ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബൈജു ജോൺ പുതിയിടത്തുചാലിയും, കേരള കോൺഗ്രസ് (എം) രാമപുരം മണ്ഡലം പ്രസിഡന്റും രാമപുരം പഞ്ചായത്ത് മെമ്പറുമായ ശ്രീ. സണ്ണി അഗസ്റ്റിൻ പോരുന്നക്കോട്ടും അഭിപ്രായപ്പെട്ടു.
Also Read » കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതി; എൽ ഡി വൈ എഫ് ഈരാറ്റുപേട്ടയിൽ നൈറ്റ് മാർച്ച് നടത്തി.
Also Read » തൊഴിൽ മേഖല വിൽപ്പനച്ചരക്കാക്കുന്ന കേന്ദ്ര സർക്കാരിനെതിരെ സമരം ആരംഭിക്കും : എൻ എൽ സി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.