ജില്ലയിൽ പൊതുജനങ്ങൾക്ക് കോവിഡ് വാക്സിൻ വിതരണം ഇന്ന് ആരംഭിക്കും

Avatar
Web Team | 01-03-2021

327-1614595081-media-handler

കോട്ടയം ജില്ലയിൽ പൊതുജനങ്ങൾക്ക് കോവിഡ് വാക്സിൻ വിതരണം ഇന്ന് ആരംഭിക്കും. 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും 45 - 60 പ്രായപരിധിയിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്കുമാണ് ഒന്നാം ഘട്ടത്തിൽ പ്രതിരോധ കുത്തിവെപ്പ് നൽകുന്നത്.

ആദ്യദിവസങ്ങളിൽ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലാണ് കുത്തിവെപ്പ് ലഭിക്കുക. തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിൽ സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കിൽ താമസിയാതെ വാക്സിൻ ലഭ്യമാകും.

വാക്സിൻ ലഭിക്കാൻ പൊതുജനങ്ങൾ ചെയ്യേണ്ടത് ;

 • ഇന്ന് (മാർച്ച് 1) രാവിലെ ഒൻപതു മുതൽ » cowin.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യാം.

 • ഇതിനായി ആദ്യം മൊബൈൽ നമ്പർ എന്റർ ചെയ്യണം.

 • തുടർന്ന് ഈ മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് രജിസ്ട്രേഷൻ നടത്താം.

 • ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് നാലുപേരുടെ വരെ രജിസ്ട്രേഷൻ നടത്താം.


  രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

  ARTICLE CONTINUES AFTER AD
  ..: ❥ Sponsor :..

 • വാക്സിൻ സ്വീകരിക്കേണ്ടവരുടെ പേര്, പ്രായം തിരിച്ചറിയൽ രേഖയുടെ വിവരങ്ങൾ തുടങ്ങിയ വിവരങ്ങൾ എന്റർ ചെയ്യണം.

 • 45 - 60 പ്രായപരിധിയിലുള്ള ആളാണെങ്കിൽ നിലവിൽ നേരിടുന്ന ഗുരുതര ആരോഗ്യ പ്രശ്നം എന്തെന്ന് വ്യക്തമാക്കണം. ഇതിനായി പോർട്ടലിൽ തന്നെയുള്ള രോഗങ്ങളുടെ പട്ടികയിൽ ബാധകമായത് സെലക്ട് ചെയ്താൽ മതിയാകും.

 • രജിസ്ട്രേഷൻ ഉള്ള ഏതെങ്കിലും ഒരു ഡോക്ടറുടെ പക്കൽനിന്നും നിശ്ചിത മാതൃകയിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങണം. സർട്ടിഫിക്കറ്റിന്റെ മാതൃക പോർട്ടലിൽ ലഭിക്കും.

 • സംസ്ഥാനം, ജില്ല എന്നിവ തെരഞ്ഞെടുത്താൽ വാക്സിൻ ലഭിക്കുന്ന കേന്ദ്രവും തീയതിയും തിരഞ്ഞെടുക്കാൻ സാധിക്കും.

 • 60 വയസിന് മുകളിൽ പ്രായമുള്ളവർ രജിസ്റ്റർ ചെയ്യുമ്പോൾ നൽകിയ തിരിച്ചറിയൽ രേഖയുമായി ആണ് വാക്സിൻ സ്വീകരിക്കാൻ എത്തേണ്ടത്.

 • 45 - 60 പ്രായപരിധിയിൽ ഉള്ളവർ തിരിച്ചറിയൽ രേഖയ്ക്കൊപ്പം മെഡിക്കൽ സർട്ടിഫിക്കറ്റും ഹാജരാക്കണം.

നിലവിൽ വാക്സിൻ വിതരണ കേന്ദ്രങ്ങളിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യാൻ ക്രമീകരണം ഏർപ്പെടുത്തിയിട്ടില്ല.

327-1614595082-ey-covid-19-vaccination-strategy-rendition-1200-1800


Also Read » കോട്ടയം ജില്ലയിൽ ഇന്ന് വാക്സിൻ സ്വീകരിച്ചത് 17469 കുട്ടികൾ; നാളെ (ജനുവരി 9) 29 കേന്ദ്രങ്ങളിൽ വാക്സിനേഷൻ


Also Read » കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ ദ്രുതഗതിയിൽ; ജില്ലയിൽ നാളെ (ജനുവരി 8) രാമപുരമുൾപ്പെടെ 63 കേന്ദ്രങ്ങളിൽ വാക്സിനേഷൻ സൗകര്യംComment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.62 MB / This page was generated in 0.0509 seconds.