ജില്ലയിൽ നാളെ വാക്സിനേഷൻ 18-44 പ്രായവിഭാഗത്തിലെ അനുബന്ധ രോഗങ്ങൾ ഉള്ളവർക്കും ഭിന്നശേഷിക്കാർക്കും മാത്രം

Avatar
Web Team | 17-05-2021

കോട്ടയം ജില്ലയില്‍ നാളെ ( മെയ് 18 ) 18 മുതല്‍ 44 വരെ പ്രായവും അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും ഇതേ പ്രായവിഭാഗത്തിലെ ഭിന്നശേഷിക്കാര്‍ക്കും മാത്രമായിരിക്കും കോവിഡ് വാക്‌സിന്‍ നല്‍കുക.

418-1621259692-fb-img-1621258050298-copy-648x594

» www.cowin.gov.in എന്ന പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ നടത്തി » covid19.kerala.gov.in/vaccine എന്ന വെബ്സൈറ്റില്‍ വ്യക്തിവിവരങ്ങള്‍ നല്‍കി അനുബന്ധ രോഗം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്തവരെയാണ് വാക്‌സിനേഷന് പരിഗണിക്കുക.

രോഗവിവരം വ്യക്തമാക്കുന്നതിന് അംഗീകൃത മെഡിക്കല്‍ പ്രാക്ടീഷണര്‍ നൽകിയിട്ടുള്ള സര്‍ട്ടിഫിക്കറ്റോ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റോ ആണ് അപ് ലോഡ് ചെയ്യേണ്ടത്. നിശ്ചിത മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാതിരുന്നതു മൂലം ഇന്നലെ (മെയ് 17) അപേക്ഷകള്‍ നിരസിക്കപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച അറിയിപ്പ് അപേക്ഷകര്‍ക്ക് അയച്ചിട്ടുണ്ട്. ഇവര്‍ക്ക് ശരിയായ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് വീണ്ടും അപേക്ഷ നല്‍കാം.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

രജിസ്റ്റര്‍ ചെയ്തവരുടെ രേഖകള്‍ പരിശോധിച്ച് അര്‍ഹരായവര്‍ക്ക് എസ്.എം.എസ്. അയയ്ക്കും. എസ്.എം.എസ് ലഭിക്കുന്നവര്‍ മാത്രം അതില്‍ നല്‍കിയിട്ടുള്ള കേന്ദ്രത്തില്‍ നിശ്ചിത തീയതിയിലും സമയത്തും എത്തിയാല്‍ മതിയാകും.

രോഗവിവരം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റിന്റെ അസ്സല്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തുമ്പോള്‍ കൊണ്ടുവരേണ്ടതാണ്.

അനുബന്ധ രോഗങ്ങളുടെ പട്ടികയും രോഗവിവരം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റിന്റെ മാതൃകയും » dhs.kerala.gov.in , » arogyakeralam.gov.in , » sha.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും.


Also Read » നാളെ മെഗാ വാക്സിനേഷൻ ക്യാമ്പ് രാമപുരത്ത് ( സെപ്റ്റംബർ 10 )


Also Read » രാമപുരത്ത് കോവിഡ് വ്യാപനം രൂക്ഷമായ നിലയിൽ; ഇന്ന് മാത്രം 103 പുതിയ രോഗികൾ. 8 വാർഡുകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.63 MB / This page was generated in 0.0366 seconds.