കോട്ടയത്ത് നാളെ 11 വാക്സിനേഷൻ കേന്ദ്രങ്ങൾ മാത്രം; ഒൻപത് മണി മുതൽ രജിസ്ട്രേഷൻ

Avatar
Web Team | 29-04-2021

384-1619711329-fb-img-1619019223827-copy-1024x626

കോട്ടയം ജില്ലയില്‍ നാളെ (ഏപ്രില്‍ 30) 11 കേന്ദ്രങ്ങളിലാണ് കോവിഡ് വാക്‌സിനേഷന്‍ നടക്കുന്നത്.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

എല്ലാ കേന്ദ്രങ്ങളിലും കോവിഷീല്‍ഡ് വാക്‌സിനാണ് നല്‍കുക. » കോവിന്‍ പോര്‍ട്ടലിൽ ഇന്ന് (ഏപ്രില്‍ 29) രാത്രി ഒന്‍പതു മുതല്‍ രജിസ്‌ട്രേഷനും ബുക്കിംഗും നടത്താം.

ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് നാളെ വാക്‌സിന്‍ നല്‍കുക. രണ്ടാം ഡോസ് സ്വീകരിക്കാന്‍ സമയമായവര്‍ മാത്രം ഓണ്‍ലൈന്‍ ബുക്കിംഗ് നടത്താന്‍ ശ്രദ്ധിക്കുക. വാക്‌സിന്‍ കൂടുതല്‍ ലഭ്യമാകുന്ന മുറയ്ക്ക് സ്‌പോട്ട് രജിസ്‌ട്രേഷനും ഒന്നാം ഡോസ് വാക്‌സിനേഷനും ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുന്നതാണ്.

നാളെ വാക്‌സിന്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളുടെ പട്ടിക ചുവടെ..

  1. ഏറ്റുമാനൂർ കുടുംബാരോഗ്യ കേന്ദ്രം
  2. അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം
  3. ചങ്ങനാശേരി ജനറല്‍ ആശുപത്രി
  4. ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം
  5. എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം
  6. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി
  7. കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂള്‍
  8. കോട്ടയം മെഡിക്കല്‍ കോളേജ്
  9. പാലാ ജനറല്‍ ആശുപത്രി
  10. തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രം
  11. വൈക്കം താലൂക്ക് ആശുപത്രി


Also Read » ജില്ലയിൽ നാളെ ( ജൂൺ 3 ) കോവിഷീൽഡ് വാക്സിനേഷൻ 45 വയസിന് മുകളിലുള്ളവർക്ക് ; വിതരണം ഓൺലൈൻ ബുക്കിംഗ് വഴി മാത്രം


Also Read » ജില്ലയിൽ നാളെ ( ജൂൺ 12) കോവാക്സിൻ രണ്ടാം ഡോസ് 45 വയസിനു മുകളിലുള്ളവർക്ക് മാത്രം



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 0 / Total Memory Used : 0.57 MB / This page was generated in 0.0028 seconds.