രാമപുരത്ത് കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം (CFLTC) ആരംഭിയ്ക്കുന്നു

Avatar
Web Team | 22-01-2021

രാമപുരം: താമസ സൗകര്യമില്ലാത്ത കോവിഡ് രോഗികളെ രോഗവിമുക്തി വരെ പാർപ്പിക്കുന്നതിന് കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം രാമപുരം ഗവ: ആശുപത്രിയിൽ ആരംഭിക്കുന്നു.

രോഗവ്യാപന സാദ്ധ്യത കുറയ്ക്കുകയെന്ന ലക്ഷ്യം വച്ച് അടിയന്തിരമായി സെൻറർ ആരംഭിക്കുന്നതിന് 22.01.2021 ൽ ചേർന്ന ഗ്രാമ പഞ്ചായത്ത് CFLTC മാനേജിങ് കമ്മറ്റി തീരുമാനിച്ചു . ആവശ്യമായ സർക്കാർ അനുമതി വേഗത്തിൽ ലഭിയ്ക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. അനുമതി ലഭിക്കുന്ന മുറയ്ക്ക് പ്രവർത്തനം ആരംഭിക്കും.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

നിലവിൽ അടുത്ത പ്രദേശത്ത് ഉഴവൂർ PHC യിൽ മാത്രമാണ് CFLTC സെൻററുളളത്.

കോവിഡ് രോഗവ്യാപന നിയന്ത്രണത്തിനുള്ള നടപടികൾ ശക്തമാക്കുന്നതിന് വിവിധ വകുപ്പുകളു ടെ ഏകോപനം കാര്യക്ഷമമാക്കുന്നതിനും തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷൈനി സന്തോഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനപ്രതിനിധികളും പഞ്ചായത്ത് -ആരോഗ്യ മേഖ ലകളിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരും സംബന്ധിച്ചു.


Also Read » കേരളാ കോൺഗ്രസ് രാമപുരം മണ്ഡലം കമ്മിറ്റി നടപ്പാക്കുന്ന ചികിത്സാ സഹായ പദ്ധതി ഉദ്ഘാടനവും ജീവകാരുണ്യ പ്രവർത്തകനായ ശ്രീ ബിനോയി ജെയിംസ് ഊടുപുഴയെ ആദരിക്കലും ജനുവരി 8 ന്


Also Read » കേന്ദ്ര സർക്കാരിന്റെ "അടൽ ടിങ്കറിങ് ലാബ്" ഉദ്ഘാടനം ഐങ്കൊമ്പ് അംബികാ വിദ്യാഭവൻ സെക്കൻഡറി സ്കൂളിൽ ജനുവരി 15 ന് ബഹു. ഗോവാ സംസ്ഥാന ഗവർണർ നിർവഹിക്കുന്നുComment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.0167 seconds.