രാമപുരത്തു മൈക്രോ കണ്ടെയ്ൻമെന്റ് സംവിധാനം ഏർപ്പെടുത്തും.
കോവിഡ് രോഗികൾ കൂടുതലുള്ള സ്ഥലം മാത്രം കണ്ടെയ്ൻമെന്റ് സോണാക്കി ചുരുക്കി വാർഡിലെ മറ്റിടങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവേകുകയാണ് മൈക്രോ കണ്ടെയ്ൻമെന്റിലൂടെ ഉദ്ദേശിക്കുന്നത്.
കഴിഞ്ഞ ദിവസം രാമപുരത്തെ വെള്ളിലാപ്പിള്ളി വാർഡ് കണ്ടെയ്ൻമെന്റ് സോണാക്കിയിരുന്നു. സമ്പർക്ക രോഗികളാണ് കൂടുതലെന്നതിനാൽ ഒരു കുടുംബത്തിൽ ഒന്നിലധികം രോഗികളുണ്ടാവുന്നതോടെ വാർഡ് ഒന്നാകെ കണ്ടെയ്ൻമെന്റ് സോണാക്കുന്ന രീതിക്ക് ഇപ്പോൾ മാറ്റം വന്നിരിക്കുകയാണ് .
ജില്ലാ ദുരന്തനിവാരണ അതോറിറ്റി 08 . 02 . 2021 ൽ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമുള്ള രാമപുരം പഞ്ചായത്ത് കണ്ടെയ്ൻമെന്റ് സോണുകൾ ചുവടെ
വാർഡ് 4: മുല്ലമറ്റം
വാർഡ് 5: രാമപുരം ബാസാർ
വാർഡ് 6: മരങ്ങാട്
വാർഡ് 7: ജി.വി.സ്കൂൾ
വാർഡ് 10: ചിറകണ്ടം
വാർഡ് 17: പഴമല
Also Read » പാലാ ഗവൺമെന്റ് ജനറൽ ആശുപത്രി ഇനി കെ എം മാണി യുടെ പേരിൽ അറിയപ്പെടും; തീരുമാനം ഇന്നത്തെ മന്ത്രിസഭയുടേത്
Also Read » പാലാ ഗവൺമെന്റ് ആയുർവ്വേദ ഹോസ്പിറ്റലിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.