കോട്ടയം ജില്ലയിൽ 299 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 297 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടു പേര് രോഗബാധിതരായി.
പുതിയതായി 4178 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 7.15 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 122 പുരുഷന്മാരും 133 സ്ത്രീകളും 44 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 49 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
523 പേര് രോഗമുക്തരായി. 3655 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 196523 പേര് കോവിഡ് ബാധിതരായി. 191421 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 24827 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം - 48
മുണ്ടക്കയം - 22
ഈരാറ്റുപേട്ട - 19
ചങ്ങനാശേരി, കരൂര്‍ - 17
കുറിച്ചി - 16
അയ്മനം, തൃക്കൊടിത്താനം, വാഴപ്പള്ളി - 9
കാഞ്ഞിരപ്പള്ളി - 8
ഉദയനാപുരം - 7
പുതുപ്പള്ളി, ചിറക്കടവ്, കോരുത്തോട് - 6
കറുകച്ചാല്‍, എരുമേലി, കൂട്ടിക്കല്‍ - 5
തിടനാട്, മുളക്കുളം, മീനച്ചില്‍, പനച്ചിക്കാട്, കാണക്കാരി, കടനാട്, അകലക്കുന്നം - 4
തലപ്പലം, ഭരണങ്ങാനം, വൈക്കം, പാലാ, മാടപ്പള്ളി, പാമ്പാടി - 3
എലിക്കുളം, വാകത്താനം, ഉഴവൂര്‍, ആര്‍പ്പൂക്കര, വിജയപുരം, നെടുംകുന്നം, കുമരകം, പായിപ്പാട്, അയര്‍ക്കുന്നം, മാഞ്ഞൂര്‍, മേലുകാവ്, രാമപുരം, പൂഞ്ഞാര്‍ തെക്കേക്കര - 2
കൂരോപ്പട. നീണ്ടൂര്‍, മൂന്നിലവ്, തീക്കോയി, കുറവിലങ്ങാട്, മുത്തോലി, പാറത്തോട്, തലയോലപ്പറമ്പ്, കല്ലറ, മണിമല, വെച്ചൂര്‍, കടുത്തുരുത്തി, മരങ്ങാട്ടുപിള്ളി - 1
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.