സംസ്ഥാനത്ത് പാതയോരങ്ങളിൽ കൊടിമരം സ്ഥാപിക്കുന്നതിന് നിയന്ത്രണം. പാതയോരങ്ങളിൽ പുതിയ കൊടിമരങ്ങൾ സ്ഥാപിക്കുന്നത് അനുവദിക്കരുതെന്ന് ഹൈക്കോടതി

Avatar
Web Team | 05-11-2021

സംസ്ഥാനത്ത് പാതയോരങ്ങളിൽ കൊടിമരം സ്ഥാപിക്കുന്നതിനെതിരെ കേരള ഹൈക്കോടതി. കൊടിമരം സ്ഥാപിക്കാൻ മുൻകൂർ അനുമതി വാങ്ങണമെന്നാണ് കോടതിയുടെ ഉത്തരവ്. സംസ്ഥാനത്തുടനീളം തോന്നുംപടി കൊടിമരങ്ങൾ സ്ഥാപിച്ചിരിക്കുകയാണ്. ഇത് നിയമവ്യവസ്ഥയുടെ തകർച്ചയാണ് സൂചിപ്പിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.

അനധികൃതമായി കൊടിമരങ്ങൾ സ്ഥാപിച്ച സ്ഥലം സ്വന്തം ഭൂമി പോലെയാണ് പലരും കരുതുന്നത്. സംസ്ഥാനത്ത് അനധികൃതമായി സ്ഥാപിച്ച കൊടിമരങ്ങളും, ബോർഡുകളും സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാരിന് കോടതി നിർദ്ദേശം നൽകി.

538-1636099571-kerala-high-court-eps-copy-780x410

കേരളത്തിന്റെ മുക്കിലും മൂലയിലും പൊതു ഇടങ്ങളിൽ കൊടിമരങ്ങളാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഇത്തരം കൊടിമരങ്ങൾ പലപ്പോഴും ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കുന്നു. റോഡ് അരികിലും പൊതു ഇടങ്ങളിലും കൊടിമരങ്ങൾ സ്ഥാപിക്കുന്നത് എന്ത് അടിസ്ഥാനത്തിലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിക്കുന്നു.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഇത്തരത്തിൽ അനധികൃതമായി കൊടിമരങ്ങൾ സ്ഥാപിക്കുന്നത് തടയണമെന്നും കോടതി നിർദേശിച്ചു. ഇത്തരത്തിൽ കൊടിമരങ്ങൾ സ്ഥാപിക്കുന്നത് ഭൂസംരക്ഷണ നിയമത്തിന് വിരുദ്ധമാണെന്നും കോടതി പറഞ്ഞു.

മന്നം ഷുഗർമില്ലിന്റെ കവാടത്തിൽ സ്ഥാപിച്ച കൊടിമരങ്ങൾ നീക്കം ചെയ്യണമെന്ന ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയെ നേരത്തെ കോടതി കേസിൽ കക്ഷി ചേർത്തിരുന്നു. കേസിൽ നവംബർ ഒന്നിന് സർക്കാർ നിലപാട് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.


Also Read » സംസ്ഥാനത്ത് വിവാഹ,മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആയി നിജപ്പെടുത്താൻ തീരുമാനം


Also Read » കോവിഡ് വ്യാപനം : സംസ്ഥാനത്തെ പുതിയ നിയന്ത്രണങ്ങൾ ഇങ്ങനെ



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.64 MB / This page was generated in 0.0143 seconds.