അഗ്നിപഥിനെതിരെ കോണ്ഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റി പ്രകടനവും ധർണ്ണയും നടത്തി

Avatar
M R Raju Ramapuram | 27-06-2022

747-1656348138-img-20220627-wa0031

അഗ്‌നിപഥിനെതിരെ കോണ്‍ഗ്രസ് പാലാ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാ ഹെഡ് പോസ്റ്റോഫീസിന് മുൻപിൽ നടത്തിയ ധര്‍ണ്ണ ഡി സി സി വൈസ് പ്രസിഡന്റ് എ കെ ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്യുന്നു.

പാലാ: രാജ്യത്തെ സൈനിക സംവിധാനത്തെ ദുര്‍ബലപ്പെടുത്തുകയും, യുവാക്കളുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുകയും, രാജ്യസുരക്ഷയെതന്നെ ബാധിക്കുകയും ചെയ്യുന്ന അഗ്‌നിപഥിനെതിരെ കോണ്‍ഗ്രസ് പാലാ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും ധര്‍ണ്ണയും നടത്തി.
          
ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനം ഹെഢ് പോസ്റ്റോഫീസ് പടിക്കല്‍ എത്തിയശേഷം തുടർന്ന് നടന്ന ധര്‍ണ്ണ ഡി സി സി വൈസ് പ്രസിഡന്റ് ഏ കെ ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രൊഫ. സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു. ഡി സി സി വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം മുഖ്യ പ്രഭാഷണം നടത്തി. 


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ആര്‍ പ്രേംജി, സി ടി രാജന്‍, ആര്‍ സജീവ്, രാജന്‍ കൊല്ലംപമ്പില്‍, ഷോജി ഗോപി, പ്രിന്‍സ് വി സി, ടോമി പൊരിയത്ത്, രാജു കോനാട്ട്, ജോഷി ജോഷ്വാ, ജയിംസ് ജീരകത്ത്, കുര്യന്‍ നെല്ലുവേലിയില്‍,  ഷൈന്‍ പാറയില്‍, ബിബിന്‍ രാജ്, പ്രേംജിത്ത് ഏര്‍ത്തയില്‍, എന്‍ സുരേഷ്, ടോം കോഴിക്കോട്ട്, എ എസ് തോമസ്, പ്രസാദ് കൊണ്ടൂപ്പറമ്പില്‍, രാഹുല്‍ പി എന്‍ ആര്‍, ജോസി പൊയ്കയില്‍, ബേബി തെരുവപ്പുഴ, ആര്യ സബിന്‍, യമുന പ്രസാദ്, റീന മൂന്നിലവ്, ബിന്‍സി ഡേവിഡ്, ഷാര്‍ലറ്റ് ജോസഫ്, ഗോപിനാഥന്‍ നായര്‍, ബിനോയി ചൂരനോലി, ജോഷി നെല്ലിക്കുന്നേല്‍,  തോമസുകുട്ടി നെച്ചിക്കാട്ട്, ജോര്‍ജുകുട്ടി ചൂരക്കല്‍, സന്തോഷ് കൊട്ടാരം,  രാജേഷ് കാരക്കാട്ട്, വക്കച്ചന്‍ മേനാംപറമ്പില്‍, അബ്ദുള്‍ കരിം, മനോജ് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.


Also Read » കേരള കോൺഗ്രസ് (എം) മണ്ഡലം കമ്മിറ്റി യോഗത്തിനിടെ കുഴഞ്ഞ് വീണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി കല്ലുപുര വിടവാങ്ങി


Also Read » മണ്ഡല മഹോത്സവം, നോട്ടീസ് പ്രകാശനം നടത്തി



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.62 MB / This page was generated in 0.1143 seconds.