നാളെയും (ജനുവരി 23) അടുത്ത ഞായറാഴ്ച്ചയും ( ജനുവരി 30 ) ജില്ലയിൽ അനുവദനീയമായ ഇളവുകൾ

Avatar
Web Team | 22-01-2022

571-1642861125-img-20220122-194757-185

2022 ജനുവരി 23, 30 തീയതികളിൽ കർശനമായ നിയന്ത്രണങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യസർവ്വീസുകൾ മാത്രമാണ് ഈ ദിവസങ്ങളിൽ അനുവദിച്ചിട്ടുള്ളത്. മേൽ പറഞ്ഞ ഞായറാഴ്ചകളിൽ അനുവദനീയമായ ഇളവുകൾ ചുവടെ:

 • അടിയന്തര അവശ്യ സേവനങ്ങൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ,എന്നിവയിൽ ഏർപ്പെട്ടിട്ടുള്ള കേന്ദ്ര സംസ്ഥാന സർക്കാർ ഓഫീസുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ,കോർപ്പറേഷൻ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കാവുന്നതാണ്.

 • അടിയന്തര ആവശ്യ സേവനങ്ങൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന വ്യവസായസ്ഥാപനങ്ങൾ, കമ്പനികൾ, സംഘടനകൾ എന്നിവയ്ക്ക് പ്രവർത്തിക്കാവുന്നതാണ്. മുകളിൽപ്പറഞ്ഞ സ്ഥാപനങ്ങളിലെ ജീവനക്കാർ യാത്രയ്ക്ക് സ്ഥാപനത്തിന്റെ ഐഡി കാർഡ് കയ്യിൽ കരുതേണ്ടതാണ്.

 • ടെലികോം, ഇന്റർനെറ്റ് സേവനദാതാക്കളുടെ വാഹനങ്ങൾക്കും ജീവനക്കാർക്കും ജോലി നിർവ്വഹണത്തിന് യാത്രയ്ക്ക് അനുമതി ഉള്ളതാണ്. അത്യാവശ്യ ജീവനക്കാർ മാത്രമേ ഓഫീസിലെത്തി ജോലി ചെയ്യേണ്ടതുള്ളൂ.

 • ചികിത്സ ആവശ്യത്തിന് പോകുന്ന രോഗികൾ, വാക്സിൻ എടുക്കാൻ പോകുന്നവർ എന്നിവർക്ക് ആശുപത്രി രേഖ, വാക്സിനേഷൻ രേഖ എന്നിവ ഉപയോഗിച്ച് യാത്ര അനുവദനീയമാണ്.

 • ദീർഘദൂര ബസ് സർവീസ്, ട്രെയിൻ വിമാനയാത്രകൾ അനുവദനീയമാണ്. എയർപോർട്ട്,റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലേക്ക് യാത്രക്കാരെ കൊണ്ടുപോകുന്നതിന് പൊതു ഗതാഗത വാഹനങ്ങൾ, ടാക്സികൾ,ഗുഡ്സ് ക്യാരേജ് എന്നിവയ്ക്ക് അനുമതി ഉള്ളതാണ്.
  ഇപ്രകാരമുള്ള യാത്രകളിൽ കോവിഡ മാനദണ്ഡങ്ങൾ പാലിക്കേണ്ടതും യാത്രാരേഖകൾ/ ടിക്കറ്റ് കയ്യിൽ കരുതേണ്ടതുമാണ്.

 • ഭക്ഷ്യവസ്തുക്കൾ, പഴം, പച്ചക്കറി, പാൽ, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് രാവിലെ 7 മുതൽ രാത്രി 9 മണിവരെ പ്രവർത്തിക്കാവുന്നതാണ്. ആളുകൾ പുറത്തിറങ്ങുന്നത് ഒഴിവാക്കുന്നതിനായി സ്ഥാപനങ്ങൾ ഹോം ഡെലിവറി പരമാവധി പ്രോത്സാഹിപ്പിക്കേണ്ടതാണ്.

 • ഹോട്ടലുകളും ബേക്കറികളും ഹോം ഡെലിവറി,പാഴ്സൽ എന്നിവയ്ക്കായി രാവിലെ 7 മുതൽ രാത്രി 9 വരെ പ്രവർത്തിക്കുന്നതാണ്.


  രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

  ARTICLE CONTINUES AFTER AD
  ..: ❥ Sponsor :..

 • വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്ക് പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി 20 പേരായി നിജപ്പെടുത്തുന്നു. പരിപാടികളിൽ കോവിഡ് പ്രോട്ടോക്കോൾ പൂർണ്ണമായും പാലിക്കേണ്ടതാണ്.

 • ഈ കോമേഴ്സ് കൊറിയർ സേവനങ്ങൾ രാവിലെ 7 മുതൽ രാത്രി 9 വരെ അനുവദനീയമാണ്. അതിനുശേഷം യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല.

 • ടൂറിസം കേന്ദ്രങ്ങളിൽ മുൻകൂട്ടി ബുക്ക് ചെയ്തിട്ടുള്ളവർക്ക് ആയതിന്റെ രേഖകൾ സഹിതം സ്വന്തം വാഹനം/ ടാക്സിയിൽ യാത്ര ചെയ്യുന്നതും ഹോട്ടൽ/ റിസോർട്ടിൽ താമസിക്കുന്നതും അനുവദനീയമാണ്.

 • സിഎൻജി/ എൽഎൻജി/ എൽപിജി ട്രാൻസ്പോർട്ടേഷൻ അനുവദനീയമാണ്.

 • മത്സരപരീക്ഷകളിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കും, പരീക്ഷ ഡ്യൂട്ടിയിൽ നിയോഗിക്കപ്പെട്ടിട്ടുള്ളവർക്കും അഡ്മിറ്റ് കാർഡ്, ഐഡി കാർഡ്/ഹാൾ ടിക്കറ്റ് ഉപയോഗിച്ച് യാത്ര അനുവദനീയമാണ്.

 • ആശുപത്രികൾ, ഡിസ്പെൻസറികൾ, മെഡിക്കൽ ഷോപ്പുകൾ, മെഡിക്കൽ സാമഗ്രികൾ വിൽക്കുന്ന കടകൾ, നഴ്സിംഗ് ഹോംസ് തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ യാത്ര അനുവദനീയമാണ്.

 • ടോൾ ബൂത്ത്, പ്രിന്റ്, ഇലക്ട്രോണിക്, വിഷ്വൽ ആൻഡ് സോഷ്യൽ മീഡിയ ഹൗസസ് എന്നിവയുടെ പ്രവർത്തനം അനുവദനീയമാണ്.

 • സാനിറ്റേഷൻ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ജോലിസ്ഥലത്തേക്കും തിരിച്ചും യാത്ര അനുവദനീയമാണ്.

 • അത്യാവശ്യ സന്ദർഭങ്ങളിൽ വാഹന റിപ്പയറിങ്ങിനായി വർക്ക് ഷോപ്പുകൾക്ക് പ്രവർത്തിക്കാവുന്നതാണ്.


Also Read » പഞ്ചായത്ത് വാർഷിക പദ്ധതി 2021-2022; "ചിലർ ചരിത്രം മറച്ചു പിടിച്ച് മലർന്നു കിടന്നു തുപ്പുന്നു" - വിശദീകരണക്കുറിപ്പുമായി പ്രസിഡന്റ് ഷൈനി സന്തോഷ്


Also Read » ആം ആദ്മി പാർട്ടി രാമപുരം പഞ്ചായത്ത് തല മീറ്റിംഗ് നാളെ (07-05-2022) സംഘടിപ്പിക്കുന്നുComment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.64 MB / This page was generated in 0.0160 seconds.