രാമപുരം പോലീസ് സ്റ്റേഷൻ പുതിയ മന്ദിരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Avatar
Web Team | 18-02-2021

രാമപുരം പോലീസ് സ്‌റ്റേഷന് ഇനി പുതിയ മുഖം.

സ്റ്റേഷൻ്റെ പുതിയ മന്ദിരം പണി പൂര്‍ത്തിയായി. നിലവിലെ സ്റ്റേഷന്‍ മന്ദിരത്തോട് ചേര്‍ന്നാണ് പുതിയ രണ്ടുനില കെട്ടിടം പണിതുയര്‍ത്തിയിട്ടുള്ളത്.

അരനൂറ്റാണ്ട് പഴക്കമുള്ള രാമപുരം പോലീസ് സ്‌റ്റേഷന്റെ മുഖച്ഛായ തന്നെ മാറ്റുന്നതാണ് പുതിയ മന്ദിരം. 90 ലക്ഷത്തോളം രൂപാ മുടക്കി ഹാബിറ്റാറ്റിന്റെ ചുമതലയിലാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഒരു വര്‍ഷം മുമ്പാണ് നിര്‍മ്മാണം തുടങ്ങിയത്.

306-1613652908-rpm-station


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

പുതിയ കെട്ടിടം പ്രവര്‍ത്തനസജ്ജമായതോടെ സര്‍ക്കിള്‍, സബ് ഇന്‍സ്‌പെക്ടര്‍ ഓഫീസുകള്‍ ഇനി ഈ മന്ദിരത്തില്‍ പ്രവര്‍ത്തിക്കും. പഴയ കെട്ടിടം അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിക്കും.

നിര്‍മ്മാണം പൂര്‍ത്തിയായ കെട്ടിടം പരിശോധിക്കാന്‍ ജില്ലാ പോലീസ് ചീഫ് ഡി. ശില്പ ഇന്നലെ രാമപുരത്ത് എത്തിയിരുന്നു.

306-1613652908-rpm-station-2

മുഖ്യമന്ത്രി പിണറായി വിജയന്‍ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു .

തോമസ് ചാഴികാടന്‍ എം.പി, മാണി സി. കാപ്പന്‍ എം.എല്‍.എ, രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണ്‍, പാലാ ഡിവൈ.എസ്.പി. കെ. ബി. പ്രഫുല്ല ചന്ദ്രന്‍, രാമപുരം സി.ഐ.കെ. അനില്‍ കുമാര്‍, എസ്‌.ഐ ഡിനി തുടങ്ങിയവര്‍ സാക്ഷ്യം വഹിച്ചു.


Also Read » ലോക് ഡൗൺ ; ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ ഇളവുകൾ അനുവദിച്ചു


Also Read » രാമപുരത്ത് ഇന്ന് പുതിയ രോഗികളില്ലാത്ത ദിവസം ( 18-06-2021 )



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.0283 seconds.