ഇത്തവണ വോട്ട് ചെയ്യുന്നവർ ഇതറിഞ്ഞിരിക്കണം . ജനങ്ങൾക്ക് മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്. ℹ️

Avatar
Web Team | 06-12-2020

രാമപു​രം: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം ജ​ന​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്. 

വോ​ട്ട​ർ​മാ​ർ ബൂ​ത്തി​ലെ ക്യൂ​വി​ൽ ആ​റ് അ​ടി അ​ക​ലം പാ​ലി​ച്ചാ​യി​രി​ക്ക​ണം നി​ൽ​ക്കേ​ണ്ട​ത്. ബൂ​ത്തി​ന​ക​ത്ത് പ​ര​മാ​വ​ധി മൂ​ന്നു വോ​ട്ട​ർ​മാ​ർ മാ​ത്ര​മേ ഉ​ണ്ടാ​കാ​ൻ പാ​ടു​ള്ളു. 

വോ​ട്ട് ചെ​യ്യാ​ൻ പോ​കു​മ്പോ​ൾ പേ​ന കൈ​യി​ൽ ക​രു​തി​യി​രി​ക്ക​ണം. കു​ട്ടി​ക​ളെ വോ​ട്ടെ​ടു​പ്പ് കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​ക​രു​ത്. 

വോ​ട്ട​ര്‍​മാ​ര്‍ പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ഴും പു​റ​ത്തേ​യ്ക്ക് പോ​കു​മ്പോ​ഴും നി​ര്‍​ബ​ന്ധ​മാ​യും സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ക്ക​ണം.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

തി​രി​ച്ച​റി​യ​ല്‍ വേ​ള​യി​ല്‍ ആ​വ​ശ്യ​മെ​ങ്കി​ല്‍ മാ​ത്രം മാ​സ്‌​ക് മാ​റ്റു​ക. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം. മാ​സ്‌​ക് മാ​റ്റി സം​സാ​രി​ക്ക​രു​ത്.

വോ​ട്ട് ചെ​യ്ത​ശേ​ഷം ഉ​ട​ന്‍ ത​ന്നെ തി​രി​ച്ച് പോ​കു​ക. വീ​ട്ടി​ലെ​ത്തി​യാ​ലു​ട​ന്‍ കൈ​ക​ള്‍ സോ​പ്പു​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​യി ക​ഴു​ക​ണം.

ഉ​ദ്യോ​ഗ​സ്ഥ​രും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് നി​ൽ​ക്ക​ണം. കോ​വി​ഡ് രോ​ഗി​ക​ൾ സു​ര​ക്ഷാ മാ​ന​ദ​ണ്ഡം പാ​ലി​ച്ച് ബൂ​ത്തി​ലെ​ത്ത​ണം.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.63 MB / This page was generated in 0.0103 seconds.