രാമപുരം റോഡിൽ അപകട കെണിയൊരുക്കി അധികൃതർ

Avatar
Web Team | 16-11-2021

544-1637032157-img-20211115-wa0000-copy-1080x547

അധികൃതരുടെ നിസ്സംഗതയിൽ രാമപുരത്ത് അപകടം തുടർക്കഥയാവുന്നു. പാലാ - കൂത്താട്ടുകുളം റോഡിൽ രാമപുരം പോലീസ് സ്റ്റേഷന് സമീപം ടാർ പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നതിനാൽ ഇതുവഴി കടന്നുപോകുന്ന ആയിരക്കണക്കിന് വാഹന ഡ്രൈവർമാർ വലിയ ഭീഷണി നേരിടുകയാണ്.

രാമപുരം ജംഗ്ഷൻ മുതൽ അമ്പലം കവല വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിൽ പല സ്ഥലങ്ങളിലുമായി ഒരടിയോളം താഴ്ചയിൽ വലിയ കുഴികളാണ്. ടൂ വീലർ യാത്രികർ ഈ കുഴികളിൽ വീണ് പരിക്കേൽക്കുകയും വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടാകുന്നതും നിത്യസംഭവമാണ്. ദൂരെ സ്ഥലങ്ങളിൽ നിന്നും ഈ റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ കുഴികൾ കണ്ട് പെട്ടെന്ന് ബ്രേക്കിടുകയും പുറകിൽ നിന്നു വരുന്ന വാഹനം ബ്രേക്കിട്ട വാഹനത്തിൽ ഇടിച്ച് പല തവണ അപകടം സംഭവിക്കുന്നതും ഇവിടെ പതിവ് കാഴ്ചയാണ്.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

മണ്ഡലകാലം ആരംഭിക്കുവാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇതുവരെയായിട്ടും അപകട കുഴികൾ നികത്താത്തത് അധികൃതരുടെ അനാസ്ഥ തന്നെയാണെന്നാണ് ജനങ്ങളുടെ ആക്ഷേപം. മണ്ഡല കാലം തുടങ്ങുന്നതോടുകൂടി പതിനായിരക്കണക്കിന് വാഹനങ്ങളാകും ഈ റാേഡിലൂടെ ദിനംപ്രതി സഞ്ചരിക്കുന്നത്. ഇത് അപകടങ്ങൾ കൂടുതൽ വർദ്ധിക്കുവാൻ സാധ്യതയേറെയാണ്.

എത്രയും വേഗം റോഡിലെ കുഴികൾ നികത്തി അപകടം ഒഴിവാക്കണമെന്ന് എൻ സി പി രാമപുരം മണ്ഡലം കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. ഇക്കാര്യം കാണിച്ച്‌ മണ്ഡലം കമ്മിറ്റി വകുപ്പുമന്ത്രിയ്ക്ക് പരാതി നൽകിയിട്ടുണ്ടെന്നും അറിയിച്ചു. എൻ എൽ സി സംസ്ഥാന നിർവ്വാഹക സമിതിയംഗം എം.ആർ. രാജു യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ജോഷി ഏറത്ത് അദ്ധ്യക്ഷത വഹിച്ചു. പി.കെ. വിജയകുമാർ, ജോണി കെ.എ, സജി കെ. അലക്സ്‌, മനോഹരൻ മുതുവല്ലൂർ, ബേബി കാഞ്ഞിരപ്പാറ, അബ്രാഹം പുളിമറ്റത്തിൽ എന്നിവർ സംസാരിച്ചു.

കൂടാതെ രാമപുരം സെൻട്രൽ ജംഗ്‌ഷൻ മുതൽ അമ്പലം ഭാഗം വരെയുള്ള റോഡിലെ കുഴികളടച്ച് ജനങ്ങളെ അപകടങ്ങളിൽനിന്നും ഒഴിവാക്കുവാൻ അധികൃതർ തയ്യാറാകണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി രാമപുരം യൂണിറ്റിനു വേണ്ടി പ്രസിഡന്റ് ദീപു സുരേന്ദ്രനും സെക്രട്ടറി എം.ആർ. രാജുവും ആവശ്യപ്പെട്ടു.


Also Read » രാമപുരം ഗവൺമെന്റ് മൃഗാശുപത്രിയിൽ ഡോക്ടറുടെ സേവനം എത്രയും വേഗം ലഭ്യമാക്കണമെന്ന് ബി. ജെ. പി. രാമപുരം കമ്മിറ്റി


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.62 MB / This page was generated in 0.0164 seconds.