കേരളത്തിൽ പെട്രോളിന്റെയും ഡീസലിന്റെയും അധികനികുതി കുറയ്ക്കാത്ത സംസ്ഥാന സർക്കാരിനെതിരെ ബി.ജെ.പി. രാമപുരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിക്കലും നടത്തി. ബി.ജെ.പി. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജയൻ കരുണാകരൻ അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ കമ്മിറ്റി അംഗം പി.പി. നിർമ്മലൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
പാലാ നിയോജകമണ്ഡലം ട്രഷറർ ദീപു മേതിരി, കർഷക മോർച്ച ജില്ലാ സെക്രട്ടറി മനോജ് തടത്തിൽ, യുവമോർച്ച നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ശ്രീക്കുട്ടൻ എം. ഒ, ബി.ജെ.പി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരൻ നായർ, ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ, ബൂത്ത് കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
Also Read » പാലായില്‍ ഗോകുലം ഗോപാലന്റെ കോലം കത്തിച്ചു
Also Read » വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ ആക്രമിച്ച സംഭവം; എൻ വൈ സി കോട്ടയം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.