രാമപുരം ഗവൺമെന്റ് മൃഗാശുപത്രിയിൽ എത്രയും വേഗം ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്ന് ബി.ജെ.പി. രാമപുരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മനോജ് ബി തടത്തിൽ ആവശ്യപ്പെട്ടു. അധികൃതർ ഇതിനുവേണ്ട നടപടികൾ എടുത്തില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാസങ്ങളായി ഡോക്ടറുടെ സേവനം ലഭ്യമല്ലാത്തതിനാൽ നാഥനില്ലാ കളരി പോലെയാണ് നിലവിൽ മൃഗാശുപത്രിയുടെ പ്രവർത്തനം. പഞ്ചായത്തിലെ സാധാരണക്കാർക്ക് ലഭിക്കേണ്ട സേവനമാണ് മുടങ്ങിക്കിടക്കുന്നത്. ജനങ്ങൾക്കിടയിൽ അധികൃതരുടെ ഈ അനാസ്ഥയെക്കുറിച്ചുള്ള പ്രതിഷേധം ശക്തമാണ്.
Also Read » ഡി. പ്രസാദ് ഭക്തിവിലാസ് കേന്ദ്ര ടെലികോം അഡ്വൈസറി കമ്മിറ്റി മെമ്പറായി നിയമിതനായി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.