2021-22 സാമ്പത്തിക വർഷത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ജില്ലയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി രാമപുരം ഗ്രാമപഞ്ചായത്ത്....
ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ വച്ചു നടന്ന ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എം.വി.ഗോവിന്ദൻമാസ്റ്ററിൽ നിന്ന് രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈനി സന്തോഷ് , വൈസ് പ്രസിഡണ്ട് ജോഷി കുമ്പളത്ത്,സെക്രട്ടറി മാർട്ടിൻ ജോസഫ് തുടങ്ങിയവർ പുരസ്കാരം ഏറ്റുവാങ്ങി.
ജില്ലയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കുന്നതിനു പരിശ്രമിച്ച പഞ്ചായത്ത് അംഗങ്ങളെയും, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെയും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈനി സന്തോഷ് അനുമോദിച്ചു
Also Read » നൂറ് ശതമാനം വിജയത്തിളക്കവുമായി രാമപുരം എസ് എച്ച് ജി എച്ച് എസ്സും, സെന്റ് അഗസ്റ്റ്യൻ എച്ച് എസ് എസ്സും
Also Read » രാമപുരം ഗ്രാമപഞ്ചായത്ത് മുൻ ആക്ടിംഗ് പ്രസിഡന്റ് ടോമി ഉണ്ടശ്ശാംപറമ്പിൽ (58) നിര്യാതനായി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.