പാലാ: ഐക്യ ജനാധിപത്യ മുന്നണി ഗവൺമെന്റിന്റെ കാലത്ത് ധനകാര്യ വകുപ്പ് മന്ത്രിയായിരുന്ന കെ എം മാണി പാലായിലെ പാവപ്പെട്ട ജനങ്ങൾക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമാന സൗകര്യങ്ങളോടുകൂടി നിർമ്മാണം പൂർത്തികരിച്ച പാലാ ജനറൽ ആശുപത്രിക്ക് കെ എം മാണിയുടെ പേര് ഇടണം എന്ന് അദ്ദേഹത്തിന്റെ വിയോഗത്തിനുശേഷം കേരളാ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.
വൈകിയെങ്കിലും ഇടതുസർക്കാർ കെ എം മാണിയുടെ പേര് പാലാ ജനറൽ ആശുപത്രിക്ക് നൽകിയതിനെ സ്വാഗതം ചെയ്യുന്നു.
വെറും ആരോപണത്തിന്റെ പേരിൽ കെ എം മാണിയെ കോഴ മാണി എന്ന് വിളിച്ച് ക്രൂരമായി എൽ ഡി എഫ് വേട്ടയാടിയതിന് പ്രായശ്ചിത്തമായി പാലായിലെ ജനങ്ങൾ ഇതിനെ കാണുമെന്നും യു ഡി എഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു.
പേര് മാറ്റിയതുകൊണ്ടുമാത്രം കാര്യമില്ല ഇന്നത്തെ ആശുപത്രിയുടെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നും ആവശ്യത്തിന് ഡോക്ടർമാരെയും, നേഴ്സുമാരേയും മറ്റ് സ്റ്റാഫിനെയും നിയമിക്കണമെന്നും സജി ആവശ്യപ്പെട്ടു.
നിലവിൽ എത് രോഗി പാലാ ജനറൽ ആശുപത്രിയിൽ ചികിൽസ തേടി എത്തിയാലും കോട്ടയം മെഡിക്കൽ കോളെജിലേയ്ക്ക് റഫർ ചെയ്യുന്ന രീതിയാണ് പാലാ ആശുപത്രിയിൽ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
By Name - Web team
Also Read » വളഞ്ഞും തിരിഞ്ഞും പാലാ- കോഴ റോഡ്; അപകടവും പതിവ് . പാറേക്കണ്ടം വളവിൽ ഇലക്ട്രിക് തൂണിൽ കാർ ഇടിച്ചു മറിഞ്ഞൂ
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.