രാമപുരം നാലമ്പല ദർശനത്തിനു വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും

Avatar
M R Raju Ramapuram | 23-06-2022

724-1656002015-img-20220623-wa0067

രാമപുരം പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ മാണി സി കാപ്പന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ നടത്തിയ നാലമ്പല ദര്‍ശന അവലോകന യോഗം

രാമപുരം: അടുത്ത മാസം 17 മുതല്‍ ആരംഭിക്കുന്ന നാലമ്പല ദര്‍ശനത്തിന് വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മാണി സി കാപ്പന്‍ എം എല്‍ എ വിളിച്ച് ചേര്‍ത്ത അവലോകന യോഗത്തില്‍ തീരുമാനിച്ചു. വളക്കാട്ടുകുന്ന് ഭാഗത്ത് പി ഡബ്ലൂ ഡി റോഡില്‍ ട്രിപ്പില്‍ ഹമ്പും, ഭാരവാഹന ഗതാഗത നിരോധനം ഏര്‍പ്പെടുത്തണമെന്നും, റോഡുകളുടെ അറ്റകുറ്റ പണികള്‍ തീര്‍ത്ഥാടന കാലം ആരംഭിക്കുന്നതിന് മുന്‍പ് പൂര്‍ത്തിയാക്കണമെന്നും ആവശ്യമായ ദിശാ ബോര്‍ഡുകൾ സ്ഥാപിക്കുവാനും എം എല്‍ എ നിര്‍ദ്ദേശം നല്കി.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

നാലമ്പല റോഡുകളുടെ ഇരുവശവും വൃത്തിയാക്കി തടികളും കല്ലുകളുമെല്ലാം നീക്കി വാഹന ഗതാഗതം സുഗമമാക്കുന്നതിന് സൗകര്യമൊരുക്കുവാന്‍ പഞ്ചായത്ത് അധികൃതര്‍ക്കും, വഴി വിളക്കുകള്‍ എല്ലാം കേടുപാടുകള്‍ തീര്‍ത്ത് തെളിക്കുന്നതിനും, കര്‍ക്കിടമാസത്തില്‍ വൈദ്യുതി തടസ്സം കൂടാതെ ലഭിക്കുന്നതിന് ക്രമീകരണങ്ങള്‍ ഒരുക്കുവാന്‍ കെ എസ് ഇ ബിയ്ക്കും നിര്‍ദ്ദേശം നല്‍കി. ആവശ്യമായ പോലീസ് സേനയുടെയും, ഫയര്‍ഫോഴ്‌സിന്റെയും സേവനം ഉറപ്പുവരുത്തണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കോവിഡ് സാഹചര്യം കൂടി കണക്കിലെടുത്ത് ആരോഗ്യ വകുപ്പിന്റെ കൂടുതല്‍ ശ്രദ്ധ ഉണ്ടാകണമെന്നും നാല് ക്ഷേത്രങ്ങളിലും മെഡിക്കല്‍ ടീമിന്റെ സേവനം ഉറപ്പു വരുത്തണമെന്നും നിര്‍ദേശിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ലിസമ്മ മത്തച്ചന്‍, കെ കെ ശാന്താറാം, സൗമ്യ സേവ്യര്‍, മനോജ് സി ജോര്‍ജ്ജ്, കവിത മനോജ്, സുശീല മനോജ്, ആന്റണി മാത്യു, ജയ്‌മോന്‍ മുടയാരത്ത്, വിജയകുമാര്‍ റ്റി ആര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ എസ് കെ ബിജുമോന്‍, ഹെൽത്ത് സൂപ്പര്‍വൈസര്‍ ജോയി ജോസഫ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ് പി ആര്‍, രാമപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജ്, പി ഡബ്ലൂ ഡി. ഓവര്‍സിയര്‍ അഭിലാഷ്, വെള്ളിലാപ്പിള്ളി വില്ലേജ് ഓഫീസര്‍ ശോഭ കെ ആര്‍, രാമപുരം വില്ലേജ് ഓഫീസര്‍ നിഷാമോള്‍ ജോസ്, പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ അരുണ്‍കുമാര്‍ പി എസ്, ജനമൈത്രി പോലീസ് പ്രശാന്ത് കുമാര്‍, നാലമ്പലം ഭാരവാഹികളായ രവീന്ദ്രന്‍ നായര്‍ എ എസ്, റ്റി കെ രവീന്ദ്രന്‍, മനോജ് കുമാര്‍, ജയകൃഷ്ണന്‍ കെ ആര്‍, പി സി ശ്രീകുമാര്‍, തങ്കപ്പന്‍ വി എസ്, പി പി നിര്‍മ്മലന്‍, പ്രദീപ് നമ്പൂതിരി, കെ ആര്‍ നാരായണന്‍ നമ്പൂതിരി, പി ആര്‍ രാമന്‍ മ്പൂതിരി, വി സോമനാഥന്‍ നായര്‍ അക്ഷയ, വിശ്വന്‍ രാമപുരം, എം പി കൃഷ്ണന്‍ നായര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.


Also Read » പാലാ നഗരസഭ പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ; വിപുലമായ ആഘോഷ പരിപാടികൾ


Also Read » രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ ലഹരി വിരുദ്ധ ദിനവും "സമന്വയ 2022" കോളേജ് മേക്കിംഗ് മത്സരവും സംഘടിപ്പിച്ചു



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.62 MB / This page was generated in 0.0965 seconds.