നിങ്ങൾ രാമപുരംകാരൻ ആണോ ⁉️ എങ്കിൽ നിങ്ങൾ ഇത് വായിക്കണം 😟

Avatar
Web Team | 24-12-2020

ആരോഗ്യരംഗത്തെ മാനവശേഷി വളരെ പരിമിതമാണ് ..അതുകൊണ്ട് തന്നെ രോഗ വ്യാപനം ഒരു പരിധി കഴിഞ്ഞാൽ പിടിച്ചു കെട്ടുക അതീവ ദുഷ്ക്കരം ആവും ..

ഇലക്ഷൻ കഴിഞ്ഞു, ക്രിസ്തുമസ് പടിക്കൽ എത്തി, ന്യൂ ഇയർ ആവട്ടെ വരാൻ പോകുകയാണ് ..

നമ്മുടെ പഞ്ചായത്തിലെ സമ്പർക്കം മൂലമുള്ള കേസുകൾ കൂടിയിരിക്കുകയാണ് ..

നിലവിലെ ട്രെൻഡ് ഒന്ന് പരിശോധിക്കാം ..

214-1608821293-trend-graph

ഡിസംബർ ഇരുപതു മുതൽ പോസിറ്റീവ്‌ കേസുകൾ പത്തിന് മുകളിലാണ് ..

ഇലക്ഷന് പ്രമാണിച്ചു ആഘോഷ മൂഡിൽ ആയ രാമപുരംകാർ ഇനി ന്യൂ ഇയർ വരെ ഇങ്ങനെ തുടർന്നാൽ കാര്യങ്ങൾ കൈവിട്ട് പോകും ..

ഏകദേശം നാലായിരത്തിഇരുന്നൂറോളം കുടുംബങ്ങളിലായി ഇരുപതിനായിരം അടുത്ത് ജനസംഖ്യ ഉള്ള പഞ്ചായത്താണ് രാമപുരം ഗ്രാമപഞ്ചായത്ത്‌ ..


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

അങ്ങനെ ഉള്ള നമ്മുടെ ഗ്രാമത്തിൽ കോവിഡ് രോഗം അതിവേഗം പടരാനുള്ള സാധ്യത വളരെ ഏറെയാണ് ..
രോഗ ലക്ഷണമില്ലാത്ത രോഗികൾ നമ്മുക്ക് ചുറ്റും ഉണ്ടെന്നു തന്നെയാണ് ടെസ്റ്റുകൾ കൂടുമ്പോൾ കേസുകൾ കൂടുന്നത് സൂചിപ്പിക്കുന്നത് ..

214-1608821293-zone-block

ആരോഗൃരംഗത്തെ മാനവശേഷി വളരെ പരിമിതമാണ്. അതുകൊണ്ട് തന്നെ രോഗവ്യാപനം ഒരു പരിധി കഴിഞ്ഞാൽ പിടിച്ചു കെട്ടുക അതീവദുഷ്ക്കരം ആവും..

രോഗം ബാധിച്ച വ്യക്തികൾ ചുമയ്ക്കുമ്പോഴോ മൂക്കുചീറ്റുമ്പോഴോ ഉണ്ടാകുന്ന ചെറിയ തുള്ളികൾ വഴിയാണ് ഇത് പ്രാഥമികമായി ആളുകൾക്കിടയിൽ പകരാൻ സാധ്യതയുള്ളത്. രോഗാണുസമ്പർക്കമുണ്ടാകുന്ന സമയം മുതൽ രോഗലക്ഷണങ്ങൾ ആരംഭിക്കുന്ന സമയം സാധാരണയായി 2 ദിവസം മുതൽ 14 ദിവസം വരെയാണ്.

വ്യക്തിശുചിത്വം പാലിക്കുക, രോഗബാധിതരിൽ നിന്ന് അകലം പാലിക്കുക, ഹസ്തദാനം ഒഴിവാക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് 20 സെക്കന്റോളം നന്നായി കഴുകുക, ആൾക്കൂട്ടം ഒഴിവാക്കുക എന്നിവ രോഗപ്പകർച്ച തടയാൻ ശുപാർശ ചെയ്യുന്നു. ചുമയ്ക്കുമ്പോൾ മൂക്കും വായയും മൂടുന്നതിലൂടെ രോഗാണുവ്യാപനം കുറെയേറെ തടയാം.

  • വീട്ടിൽത്തന്നെ താമസിക്കുക.
  • യാത്രകളും പൊതു പ്രവർത്തനങ്ങളും ഒഴിവാക്കുക
  • പൊതു പരിപാടികൾ മാറ്റിവെക്കുക.
  • സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകുക.
  • കഴുകാത്ത കൈകളാൽ കണ്ണുകളിലോ മൂക്കിലോ വായയിലോ തൊടരുത്.
  • നല്ല ശ്വസനശുചിത്വം പാലിക്കുക.

ദയവായി മേൽ പറയുന്ന കാര്യങ്ങൾ പാലിച്ചു ജാഗ്രതയോടെ മുന്നോട്ട് പോവുക..

നമ്മുടെ സുരക്ഷ നമ്മുടെ കൂടി ഉത്തരവാദിത്വമാണ്.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.62 MB / This page was generated in 0.0112 seconds.