ബസുകളിൽ വിദ്യാർത്ഥികൾ വിവേചനം നേരിടുന്നുണ്ടോ? വാട്സാപ്പ് വഴി ആർ. ടി. ഒ. എൻഫോഴ്സ്മെന്റിനോട് പരാതിപ്പെടാം

Avatar
Web Team | 09-03-2022

580-1646827320-fb-img-1646587614525

രാജ്യത്തിൻ്റെ ഭാവി വാഗ്ദാനങ്ങളാണ് നമ്മുടെ കുട്ടികൾ. കോവിഡ് ദുരിതകാലത്തിനു ശേഷം സ്കൂളുകൾ തുറന്നതോടെ ഭൂരിപക്ഷം വിദ്യാർത്ഥികളും വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് ബസ്സുകളെയാണ് ആശ്രയിക്കുന്നത്. ബഹു ഭൂരിപക്ഷം ബസ്സുടമകളും ജീവനക്കാരും വിദ്യാർഥികൾക്ക് ആവശ്യമായ സൗകര്യങ്ങളും നിയമാനുസൃത സൗജന്യങ്ങളും കൃത്യമായി നൽകുന്നുണ്ട്.

എന്നാൽ ഒരു ചെറിയ വിഭാഗം ബസ്സ് ജീവനക്കാരിൽ നിന്നും വിദ്യാർഥികൾക്ക് വളരെ മോശം അനുഭവങ്ങൾ ആണ് ലഭിക്കുന്നത്. ബസ്സിൽ കയറ്റാതിരിക്കുക,
ബസ്സ് പുറപ്പെടും വരെ പുറത്ത് നിർത്തുക,
ഒഴിഞ്ഞ സീറ്റിൽ പോലും ഇരിക്കാൻ അനുവദിക്കാതിരിക്കുക,
ടിക്കറ്റ് കൺസഷൻ നൽകാതിരിക്കുക തുടങ്ങിയവ വിദ്യാർഥികളോട് ചെയ്യുന്ന വിവേചനം തന്നെയാണ്.

ചിലപ്പോഴെങ്കിലും ഇത്തരം വിവേചനങ്ങൾ തർക്കങ്ങളിലേക്കും കൈയ്യാങ്കളിയിലേക്കും നീങ്ങാറുണ്ട്. ഇത്തരം മോശം പെരുമാറ്റങ്ങൾ കുട്ടികളെ മാനസികമായി തളർത്തുകയും ചെയ്യുന്നവയാണ്. ആയതിനാൽ
ഇത്തരം വിവേചനം കാണിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ബഹുമാനപ്പെട്ട സംസ്ഥാന ബാലാവകാശ കമ്മീഷനും നിർദേശിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പ് ഇത് സംബന്ധിച്ച് സംസ്ഥാനമൊട്ടാകെ തുടർച്ചയായി പരിശോധനകൾ നടത്തി വരികയാണ്. വിദ്യാർഥികൾക്ക് മേൽപ്പറഞ്ഞ വിധത്തിലുള്ള വിവേചനങ്ങൾ ബസ്സുകളിലുണ്ടായാൽ
താഴെപ്പറയുന്ന നമ്പരുകളിലേക്ക് വാട്സ് ആപ്പ് വഴി പരാതി അറിയിക്കാവുന്നതാണ്.

 1. തിരുവനന്തപുരം -

 2. കൊല്ലം -

 3. പത്തനംതിട്ട -

 4. ആലപ്പുഴ -

 5. കോട്ടയം -


  രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

  ARTICLE CONTINUES AFTER AD
  ..: ❥ Sponsor :..

 6. ഇടുക്കി -

 7. എറണാകുളം -

 8. തൃശ്ശൂർ -

 9. പാലക്കാട്-

 10. മലപ്പുറം -

 11. കോഴിക്കോട് -

 12. വയനാട്-

 13. കണ്ണൂർ -

 14. കാസർഗോഡ് -

Source: Kerala Police Official Facebook Page


Also Read » രാമപുരം - കൂത്താട്ടുകുളം റോഡ് : കുഴികളടച്ചു ബിജെപി പ്രതിഷേധം


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.68 MB / This page was generated in 0.0206 seconds.