പഞ്ച ഗുസ്തിയിൽ ഇരട്ട സ്വർണത്തിന്റെ തിളക്കവുമായി അഞ്ജു സന്തോഷ്.

Avatar
M R Raju Ramapuram | 15-06-2022

662-1655307117-img-20220615-wa0076

പാലാ: ഹൈദ്രബാദിൽ നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ കേരളത്തിന്‌ വേണ്ടി ഇരട്ട സ്വർണ്ണം കൈപ്പിടിയിലൊതുക്കി സ്വർണ്ണത്തിളക്ക വിജയം നേടി അഞ്ജു സന്തോഷ്‌ കായിക കേരളത്തിന് അഭിമാനമായി. ജൂനിയർ 70കിലോ വിഭാഗത്തിൽ ഇടതുകൈ വലതുകൈ ഇനങ്ങളിൽ സ്വർണ്ണം നേടിയ അഞ്ജു ഒക്ടോബറിൽ തുർക്കിയിൽ നടക്കുന്ന അന്താരാഷ്ട്ര പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള യോഗ്യത നേടി.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

വിവിധ സംസ്ഥാനങ്ങളിൽ നിന്നായി അറുപതിൽപ്പരം മത്സരാർത്ഥികളെ പിൻതള്ളിയാണ് അഞ്ജു അഭിമാന വിജയം നേടിയത്. പാലാ ഹൈടെക് ജിമ്മിലാണ് പരിശീലനം നേടിയത്. പഞ്ച ഗുസ്തിക്കൊപ്പം ബോഡി ബിൽഡിംഗിലും പരിശീലനം നടത്തുന്ന അഞ്ജു രണ്ട് വർഷമായി മിസ്സ്‌ കോട്ടയം പട്ടം നേടിയിരുന്നു.
പാലാ പന്ത്രണ്ടാം മൈലിൽ അരുണാമൂലയിൽ സന്തോഷ് ഷൈനി ദമ്പതികളുടെ മകളാണ്.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.61 MB / This page was generated in 0.0802 seconds.