ആണ്ടൂർ ദേശീയവായനശാലയിൽ വായനപക്ഷാചരണവും വായനശാല ഡിജിറ്റലെെസേഷനും നടന്നു

Avatar
M R Raju Ramapuram | 20-06-2022

699-1655717364-andoor-1

വായന പക്ഷാചരണം മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബെല്‍ജി ഇമ്മാനുവല്‍ ഉത്ഘാടനം ചെയ്യുന്നു.

ആണ്ടൂര്‍: ദേശീയ വായനശാലയുടെ ആഭിമുഖ്യത്തില്‍ വായന പക്ഷാചരണം മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബെല്‍ജി ഇമ്മാനുവല്‍ ഉത്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എ എസ് ചന്ദ്രമോഹനന്‍ ആദ്ധ്യക്ഷതവഹിച്ചു. കമ്പ്യൂട്ടര്‍ ഡിജിറ്റലെെസേഷന്‍റെ ഉത്ഘാടനം താലൂക്ക് ലെെബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് ഡോ. സിന്ധുമോള്‍ ജേക്കബ്ബും സെക്രട്ടറി റോയി ഫ്രാന്‍സീസും ചേര്‍ന്ന് നിര്‍വ്വഹിച്ചു. ജോ. സെക്രട്ടറി സി കെ ഉണ്ണികൃഷ്ണന്‍ പ്രിന്‍ററിന്‍റെ പ്രവര്‍ത്തനോത്ഘാടനം നടത്തി.

699-1655717246-andoor-2

കമ്പ്യൂട്ടര്‍ ഡിജിറ്റലെെസേഷന്‍റെ ഉത്ഘാടനം താലൂക്ക് ലെെബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് ഡോ. സിന്ധുമോള്‍ ജേക്കബ്ബും സെക്രട്ടറി റോയി ഫ്രാന്‍സീസും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോണ്‍സണ്‍ പുളിക്കീല്‍ വായനാദിന സന്ദേശം നല്‍കി. ഗ്രാമപഞ്ചായത്ത് വെെ. പ്രസിഡന്‍റ് നിര്‍മ്മല ദിവാകരന്‍ പി എന്‍ പണിക്കര്‍ അനുസ്മരണം നടത്തി. വാര്‍ഡ് മെമ്പര്‍ ഉഷാ രാജു, ഡോ. പി എൻ ഹരിശര്‍മ്മ എന്നിവര്‍ ആശംസാ പ്രസംഗങ്ങൾ നടത്തി.

699-1655717350-andoor-3

പ്രിന്‍ററിന്‍റെ പ്രവര്‍ത്തനോത്ഘാടനം മീനച്ചിൽ ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി സി കെ ഉണ്ണികൃഷ്ണന്‍ നിർവ്വഹിക്കുന്നു.

യോഗത്തില്‍ ലെെബ്രറി സെക്രട്ടറി സുധാമണി ഗോപാലകൃഷ്ണന്‍ സ്വാഗതവും ജോ. സെക്രട്ടറി ബി ജയകൃഷ്ണന്‍ നന്ദിയും പറഞ്ഞു. വായനപക്ഷാചരണാരംഭമായി പൗര്‍ണ്ണമി ജി നമ്പൂതിരി അവതരിപ്പിച്ച പുസ്തകാസ്വാദനം ചടങ്ങിൽ ശ്രദ്ധേയമായി.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.62 MB / This page was generated in 0.0779 seconds.