തകർന്ന രാമപുരം - കൂത്താട്ടുകുളം റോഡ് റീ ടാർ ചെയ്യുന്നതിനായി തുക അനുവദിച്ചു

Avatar
Web Team | 06-11-2021

539-1636202692-20211106-181027-0000

പാലാ - കൂത്താട്ടുകുളം റോഡിന്റെ ഭാഗമായ രാമപുരം - കൂത്താട്ടുകുളം റോഡ് ടാർ ചെയ്യുന്നതിന് 4.45 കോടി രൂപ അനുവദിച്ചു. റോഡ് കടന്നുപോകുന്ന മേഖലയിലെ രാഷ്ട്രീയ-പ്രാദേശിക ഘടകങ്ങളും ജനപ്രതിനിധികളും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനു നൽകിയ നിവേദനത്തെ തുടർന്നാണ് ശബരിമല റോഡ് നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി തുക അനുവദിച്ചത്.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

പാലാ മുതൽ രാമപുരം വരെ ഒരു വർഷം മുൻപ് റീ ടാർ ചെയ്തിരുന്നുവെങ്കിലും രാമപുരം - കൂത്താട്ടുകുളം ഭാഗം ടാർ ചെയ്തിരുന്നില്ല. അനിയന്ത്രിതമായ വാഹനഗതാഗതം മൂലം തകർന്ന റോഡിൽ വാഹന യാത്ര വളരെയധികം ദുസ്സഹമാണ്.

11 കിലോമീറ്റർ ദൂരമുള്ള രാമപുരം - കൂത്താട്ടുകുളം റോഡ് പാലാ, കടുത്തുരുത്തി, പിറവം തുടങ്ങിയ നിയോജകമണ്ഡലങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പൊതുമരാമത്ത് വകുപ്പ് എറണാകുളം, കോട്ടയം ഡിവിഷനുകളുടെ പരിധിയിലാണ് ഈ ഭാഗം. മഴ മാറിയാൽ ഉടൻ റീ ടാർ ചെയ്യുമെന്നാണ് അറിയുന്നത്. ഇതോടെ പാലാ - രാമപുരം - കൂത്താട്ടുകുളം യാത്ര സുഗമമായി തീരും.


Also Read » രാമപുരം ഗവൺമെന്റ് മൃഗാശുപത്രിയിൽ ഡോക്ടറുടെ സേവനം എത്രയും വേഗം ലഭ്യമാക്കണമെന്ന് ബി. ജെ. പി. രാമപുരം കമ്മിറ്റി


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.63 MB / This page was generated in 0.0306 seconds.